play-sharp-fill
കൊട്ടാരക്കരയില്‍ നിന്ന് മോഷണം പോയ കെഎസ്‌ആര്‍ടിസി ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ആനക്കള്ളന് വേണ്ടി വലവിരിച്ച് പൊലീസ്

കൊട്ടാരക്കരയില്‍ നിന്ന് മോഷണം പോയ കെഎസ്‌ആര്‍ടിസി ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ആനക്കള്ളന് വേണ്ടി വലവിരിച്ച് പൊലീസ്

സ്വന്തം ലേഖകൻ 

കൊല്ലം: കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കാണാതായ ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതര്‍ കൊട്ടാരക്കര പൊലീസിന് പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് നടത്തിയ തെരച്ചിലിലാണ് ബസ് കണ്ടെത്തിയത്. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

ഇന്നലെ രാത്രി ഗാരേജില്‍ സര്‍വീസിന് വേണ്ടി കയറ്റിയ വണ്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ 12.30 യോടെ സര്‍വീസ് പൂര്‍ത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തു. രാവിലെ വണ്ടിയെടുക്കാന്‍ ഡ്രൈവര്‍ വന്നപ്പോള്‍ വണ്ടി ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതെങ്കിലും ഡ്രൈവര്‍ മാറിയെടുത്ത് കൊണ്ട്പോയതാകാമെന്ന ധാരണയില്‍, ഡിപ്പോയില്‍ നിന്ന് പോയ മുഴുവന്‍ ഡ്രൈവര്‍മാരെയും വിവരമറിയിച്ചു. പക്ഷേ, ആരുടെ പക്കലും വണ്ടി ഉണ്ടായിരുന്നില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തും സമാന സംഭവം ഉണ്ടായിരുന്നു. രാത്രി ഏറെ വൈകിയിട്ടും ബസ് വരാതിരുന്നതോടെ നിര്‍ത്തിയിട്ടിരുന്ന ഒരു ബസ് യാത്രക്കാരന്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടി ആരെങ്കിലും എടുത്തുകൊണ്ട് പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസും. കെഎസ്‌ആര്‍ടിസി ബസായതിനാല്‍ അധിക ദൂരമൊന്നും പോകാനാവില്ലെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്.

ഇതിന് പിന്നാലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാരിപ്പള്ളിയില്‍ നിന്നും ബസ് കണ്ടെത്തിയത്.

നിലവിൽ മോഷ്ടാവിന് വേണ്ടി കൊണ്ടുപിടിച്ച അന്വഷണത്തിലാണ് പൊലീസ്.

Tags :