play-sharp-fill
തിരുനക്കര ക്ഷേത്രം ഉത്സവ ഫണ്ട് ഉപദേശക സമിതി വിഴുങ്ങി; ഉൽസവ നടത്തിപ്പ് പ്രതിസന്ധിയിൽ; കഴിഞ്ഞ വർഷം ഉത്സവം നടത്തുന്നതിനായി ദേവസ്വം ബോർഡ് സീൽ ചെയ്ത് നല്കിയ 65 ലക്ഷം രൂപയുടെ കൂപ്പണുകൾ കാണാനില്ല; ആഘോഷങ്ങളില്ലാതെ ഉത്സവം നടത്തിയിട്ടും കണക്ക് മാത്രം വരുന്നില്ല; ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് നിലവിൽ കോട്ടയം നഗരസഭാ വൈസ് ചെയർമാൻ

തിരുനക്കര ക്ഷേത്രം ഉത്സവ ഫണ്ട് ഉപദേശക സമിതി വിഴുങ്ങി; ഉൽസവ നടത്തിപ്പ് പ്രതിസന്ധിയിൽ; കഴിഞ്ഞ വർഷം ഉത്സവം നടത്തുന്നതിനായി ദേവസ്വം ബോർഡ് സീൽ ചെയ്ത് നല്കിയ 65 ലക്ഷം രൂപയുടെ കൂപ്പണുകൾ കാണാനില്ല; ആഘോഷങ്ങളില്ലാതെ ഉത്സവം നടത്തിയിട്ടും കണക്ക് മാത്രം വരുന്നില്ല; ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് നിലവിൽ കോട്ടയം നഗരസഭാ വൈസ് ചെയർമാൻ

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് പ്രതിസന്ധിയെ തുടർന്നു തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം ആഘോഷ പൂർവം നടക്കാതിരുന്നിട്ടും ചിലവിന്റെ പേരിൽ തർക്കം. ചിലവിനായി നൽകിയ രസീതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. രസീതും മിനിറ്റ്‌സും അടക്കം അടിച്ചു മാറ്റിയ കമ്മിറ്റി പിരിച്ചെടുത്ത തുകയെപ്പറ്റിയും ഒന്നും മിണ്ടുന്നില്ല. കഴിഞ്ഞ വർഷം തയ്യാറാക്കിയ തുക സംബന്ധിച്ചുള്ള തർക്കം കോടതിയിലേയ്ക്കും എത്തുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ.


ഉത്സവം നടത്തിപ്പിനു ഫണ്ട് കണ്ടെത്തുന്നതിനായി ദേവസ്വം ബോർഡ് സീൽ ചെയ്ത് നല്കിയ 65 ലക്ഷം രൂപയുടെ കൂപ്പണുകൾ സെക്രട്ടറിയുടെ കൈവശത്തിൽ ഉപദേശക സമിതി ഓഫീസിൽ സൂക്ഷിച്ചിരുന്നു. പിന്നീട് കണക്ക് ഓഡിറ്റ് ചെയ്യാനെന്ന പേരിൽ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ബി.ഗോപകുമാർ വാങ്ങിയതായാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. ഓഡിറ്റിങ്ങിനെന്ന പേരിൽ കൂപ്പണും, മിനിറ്റ്‌സും പ്രസിഡൻ്റ് വാങ്ങിക്കൊണ്ട് പോയെന്ന് സെക്രട്ടറി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവത്തിനായി പിരിച്ചെടുത്ത തുകയുടെ കണക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഉപദേശക സമിതി പ്രസിഡന്റിനും സെക്രട്ടറിക്കും നിരവധി തവണ കത്ത് നൽകിയെങ്കിലും ഒരു വർഷമായിട്ടും കണക്ക് ഹാജരാക്കിയില്ലന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനിടെ ജനുവരി 8 ന് ഉപദേശക സമിതിയുടെ കാലാവധിയും കഴിഞ്ഞു. ഇതിനെ തുടർന്ന് ദേവസ്വം ബോർഡ് നിയമനടപടി ആരംഭിച്ചിട്ടുണ്ട്

ഇതിനിടെ ഉപദേശക സമിതിയുടെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ബി.ഗോപകുമാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ഉത്സവത്തിന്റെ കണക്ക് അടക്കമുള്ള രേഖകൾ ഹാജരാക്കിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

ഇതിനിടെ, ക്ഷേത്രത്തിലെ ഉത്സവത്തിന്റേത് അടക്കമുള്ള കണക്കുകൾ തയ്യാറാണെന്നും, ഓഡിറ്റിംഗ് പൂർത്തിയായതായും എന്നാൽ സെക്രട്ടറിയും ട്രഷററും ഒപ്പിടാത്തതിനാലാണ് ഇവ ദേവസ്വം ബോർഡിനു മുന്നിൽ ഹാജരാക്കാൻ താമസിക്കുന്നതെന്നും പ്രസിഡന്റ് ബി.ഗോപകുമാർ പറഞ്ഞു.

എന്നാൽ മിനിറ്റ്‌സ് ബുക്കും കുപ്പണുകളും കൊണ്ട് പോയിട്ട് മാസങ്ങളായെന്നും, സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ അനധികൃതമായി എഴുതിയ മിനിറ്റ്‌സിൽ ഒപ്പിട്ട് നിയമ ലംഘനത്തിന് കൂട്ടുനിൽക്കാനാവില്ലന്നും, തൻ്റെ അറിവും സമ്മതവും ഇല്ലാതെയാണ് ഉപദേശക സമിതിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രസിഡൻ്റ് ഗോപകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു. വിവരം രേഖാമൂലം ദേവസ്വം കമ്മീഷണറെ അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. ഫലത്തിൽ തിരുനക്കര ക്ഷേത്ര ഉപദേശക സമിതിയിലെ മൂപ്പിള തർക്കം മൂലം ഈ വർഷത്തെ ഉൽസവം നടത്താനാകാത്ത അവസ്ഥയാണ്.