സ്വന്തം ലേഖകന്‍
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ മദ്യക്കുപ്പിയുമായി നിലത്ത് കിടന്നുറങ്ങിയ വൃദ്ധന്‍ യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയായി. മദ്യപിച്ച് ലക്കുകെട്ട് വന്ന വൃദ്ധന്‍ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അതിന് ശേഷം നിലത്ത് കിടന്ന് തന്നെ ഉറക്കവും തുടങ്ങി, അരികില്‍ ഒരു ലിറ്റര്‍ മദ്യവും.
എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഇയാളുടെ അരികിലിരുന്ന മദ്യക്കുപ്പി കാണാതാവുകയായിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് മദ്യപന്റെ കുപ്പി അടിച്ചുമാറ്റിയത്. നല്ല ഉറക്കത്തിലായിരുന്ന ഇയാള്‍ സമീപത്തിരുന്ന മദ്യക്കുപ്പി കണ്ടക്ടര്‍ മോഷ്ടിച്ചത് അറിഞ്ഞതുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യപിച്ച് ലക്കുകെട്ട് വീഴുന്നവരെ കൊള്ളയടിക്കുന്ന സംഘങ്ങള്‍ തിരുനക്കരയിലും നാഗമ്പടത്തും കെഎസ്ആര്‍ടിസി ബസ് സ്്റ്റാന്‍ഡ് പരിസരത്തും സജീവമാണ്. പരിചയഭാവം നടിച്ച് കൂട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കുകയാണ് സംഘത്തിന്റ രീതി.