play-sharp-fill
ബോംബ് കണ്ടെത്തി, മുന്നറിയിപ്പ് സന്ദേശം അയക്കുന്ന ചീരച്ചെടികള്‍ വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍; രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ ചെടികള്‍ വളരെ മുന്നിലെന്നും കണ്ടെത്തല്‍

ബോംബ് കണ്ടെത്തി, മുന്നറിയിപ്പ് സന്ദേശം അയക്കുന്ന ചീരച്ചെടികള്‍ വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍; രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ ചെടികള്‍ വളരെ മുന്നിലെന്നും കണ്ടെത്തല്‍

സ്വന്തം ലേഖകന്‍

വാഷിംഗ്ടണ്‍ : സ്ഫോടനവസ്തുക്കളും ബോംബുകളും കണ്ടെത്താനായി പ്രത്യേക ചീരച്ചെടി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍. യുഎസിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് വിപ്ലാവാത്മക കണ്ടെത്തലിന് പിന്നില്‍. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുക മാത്രമല്ല ഇക്കാര്യം അറിയിച്ച് ഇ-മെയിലും അയക്കും ചീരച്ചെടികള്‍. രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ ചെടികള്‍ വളരെ മുന്നിലാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞരില്‍ ഒരാളായ പ്രൊഫസര്‍ മൈക്കിള്‍ സ്ട്രേനോ പറഞ്ഞു.

പ്ലാന്റ് നാനോബയോണിക്സ് എന്ന സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. ചെടികളുടെ വേരുകളിലൂടെ വലിച്ചെടുക്കുന്ന വെള്ളത്തില്‍ നിന്ന് രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതാണ് ഈ സാങ്കേതിക വിദ്യ.മൈനുകളുടെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേകം തയ്യാറാക്കിയ ചീരച്ചെടികള്‍ നൈട്രോആരോമാറ്റിക്കുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ചെടിയിലുള്ള കാര്‍ബണ്‍ നാനോട്യൂബ് ഒരു വയര്‍ലെസ് സന്ദേശം അയക്കും. ഇത് പരിസരത്ത് സ്ഥാപിച്ച ഒരു ഇന്‍ഫ്രാറെഡ് ക്യാമറ തിരിച്ചറിയുകയും ബന്ധപ്പെട്ട വിദഗ്ധര്‍ക്ക് ഇ-മെയില്‍ സന്ദേശം അയയ്ക്കുകയും ചെയ്യും.