play-sharp-fill
നാട്ടുകാരുടെ കാശ് കൊള്ളയടിക്കാൻ ഒരു തിരഞ്ഞെടുപ്പ് കൂടി: എം.പി സ്ഥാനം രാജിവയ്ക്കാൻ കുഞ്ഞാലിക്കുട്ടി ഡൽഹിയ്ക്കു പോയി; ഇനി മലപ്പുറത്ത് വീണ്ടും തിരഞ്ഞെടുപ്പ്

നാട്ടുകാരുടെ കാശ് കൊള്ളയടിക്കാൻ ഒരു തിരഞ്ഞെടുപ്പ് കൂടി: എം.പി സ്ഥാനം രാജിവയ്ക്കാൻ കുഞ്ഞാലിക്കുട്ടി ഡൽഹിയ്ക്കു പോയി; ഇനി മലപ്പുറത്ത് വീണ്ടും തിരഞ്ഞെടുപ്പ്

തേർഡ് ഐ ബ്യൂറോ

മലപ്പുറം: തോന്നുമ്പോൾ എംപിയാകുക, മടുക്കുമ്പോൾ രാജി വയ്ക്കുക പിന്നെ എം.എൽ.എയാകുക. കഴിഞ്ഞ കുറച്ചു കാലമായി ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്ന് അവകാശപ്പെടുന്ന കേരളത്തിൽ കാണുന്ന കാഴ്ചകൾ ഇതാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാല് എം.എൽ.എമാരാണ് രാജി വച്ചത്. ഈ നാലിടത്തേയ്ക്കും വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു തിരഞ്ഞെടുപ്പു കൂടി വേണ്ടി വന്നിരുന്നു.


വി.മുരളീധരനും, ഹൈബി ഈഡനും, എ.എം ആരിഫും, പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് എം.എൽ.എ സ്ഥാനം രാജി വച്ച് മത്സരിച്ചത്. ഇവർ രാജി വച്ച സീറ്റിലേയ്ക്കു ഉപതിരഞ്ഞെടുപ്പും നടത്തിയിരുന്നു. ഇതിനെല്ലാം ഒടുവിൽ ലക്ഷങ്ങളാണ് വേണ്ടി വരുന്നത്. ഇതിനിടെയാണ് ഇപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടി വീണ്ടും എം.പി സ്ഥാനം രാജി വയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്സഭാംഗത്വം രാജിവച്ചേക്കുമെന്നാണ് ഒടുവിൽ വരുന്ന സൂചന. ഇന്നലെ പാണക്കാട് ചേർന്ന യോഗത്തിലാണ് തീരുമാനം. അദ്ദേഹം രാവിലെ ഡൽഹിയ്ക്ക് പോയി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാർട്ടിയിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.

പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാർട്ടിയിലെ പല കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.

2016 നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് വിജയിച്ച് എം എൽ എയായ കുഞ്ഞാലിക്കുട്ടി, 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനം രാജിവച്ച് മലപ്പുറത്ത് നിന്ന് മത്സരിച്ചാണ് ലോക്സഭാംഗമായത്. 2.60 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ് അന്ന് അദ്ദേഹം വിജയിച്ചത്.