play-sharp-fill
സത്യം കമ്പ്യൂട്ടഴ്സിലെ ടെക്കി സ്ഥാനം രാജിവച്ച് ഐ പി എസുകാരനായി ; കാന്തപുരത്തിനെതിരെ എഫ് ഐ ആര്‍ ഇട്ടപ്പോൾ കോഴിക്കോട് കമ്മീഷണര്‍ സ്ഥാനം തെറിച്ചു ; മണി ചെയിന്‍ മാഫിയയെ തര്‍ക്കാന്‍ ഇറങ്ങിയപ്പോള്‍ വയനാട് എസ് പി സ്ഥാനവും പോയി ; ജയനാഥ്‌ ഐ പി എസിനെ അടുത്ത ജേക്കബ് തോമസാക്കാനൊരുങ്ങി മേലുദ്യോഗസ്ഥർ

സത്യം കമ്പ്യൂട്ടഴ്സിലെ ടെക്കി സ്ഥാനം രാജിവച്ച് ഐ പി എസുകാരനായി ; കാന്തപുരത്തിനെതിരെ എഫ് ഐ ആര്‍ ഇട്ടപ്പോൾ കോഴിക്കോട് കമ്മീഷണര്‍ സ്ഥാനം തെറിച്ചു ; മണി ചെയിന്‍ മാഫിയയെ തര്‍ക്കാന്‍ ഇറങ്ങിയപ്പോള്‍ വയനാട് എസ് പി സ്ഥാനവും പോയി ; ജയനാഥ്‌ ഐ പി എസിനെ അടുത്ത ജേക്കബ് തോമസാക്കാനൊരുങ്ങി മേലുദ്യോഗസ്ഥർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അടൂർ


പൊലീസ് കാന്റീൻ അഴിമതി പുറത്ത് കൊണ്ടുവന്നത്തോടെ വലിയതോതിൽ വാർത്തകളിൽ ഇടം നേടിയ ജയനാഥ്‌ ഐ പി എസിനെ പൊലീസിന് പുറത്ത് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിലേക്ക് മാറ്റി നടപടിക്കൊരുങ്ങി സർക്കാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ട്രിച്ചി എന്‍ഐടിയില്‍ നിന്ന് ബിടെക് ബിരുദമെടുത്ത ശേഷം സത്യം കംപ്യൂട്ടേഴ്‌സില്‍ ഐടി പ്രൊഫഷണല്‍ ആയി ജോലിയില്‍ പ്രവേശിച്ച ശേഷമാണ് അതുപേക്ഷിച്ച്‌ ഐ പി എസ് നേടിയത്.പാലക്കാട് എഎസ്‌പി ട്രെയിനിയായി 2007ല്‍ പൊലീസ് സേനയില്‍ സേവനം തുടങ്ങി. സംസ്ഥാന സായുധ സേനയിലും ആഭ്യന്തര സുരക്ഷാ വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ജയനാഥ്. പ്രവര്‍ത്തിച്ചിടത്തെല്ലാം നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായിരുന്നു.

 

 

2007 കേരളാ കേഡര്‍ ഐപിഎസുകാരനായ ജയനാഥ് ആലുവ എ എസ് പി.യായിരിക്കെയാണ് ജോസഫ് മാഷിന്റെ കൈവെട്ടു കേസ് അന്വേഷിച്ചതും പ്രതികളെ കണ്ടെത്തിയതും. കാന്തപുരത്തിനെതിരെ എഫ് ഐ ആര്‍ ഇട്ടപ്പോൾ കോഴിക്കോട് കമ്മീഷണര്‍ സ്ഥാനം തെറിച്ചു. മണി ചെയിന്‍ മാഫിയയെ തര്‍ക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ വയനാട് എസ് പി സ്ഥാനവും നഷ്ടമായി.

 

ജയനാഥിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടപ്പിലാക്കിയ പദ്ധതികളിലും നടപടികളിലും അഭിനന്ദനം അറിയിച്ച്‌ കൊണ്ട് ഡിജിപി രാജേഷ് ദിവാന്‍ കത്തയച്ചിട്ടുണ്ട്. ഒഴുക്കിനെതിരെ നീന്തി പൊലീസ് മേധാവിയാകാതെ വിരമിക്കേണ്ടി വന്ന ഉദ്യോഗസ്ഥനാണ് രാജേഷ് ദിവാനും. സ്ഥലമാറ്റം കിട്ടിയ ഒരു ഉദ്യോഗസ്ഥന് ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് ചർച്ചയായിരുന്നു. ജയനാഥ് നേതൃത്വം നല്‍കി നടത്തിയ ‘സ്വസ്തി’ പുനരധിവാസ പദ്ധതിയിലൂടെ ഗുണഭോക്താക്കളായവരുടെ വിവരങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു കത്തില്‍. പക്ഷേ ഇതൊന്നും മറ്റ് പൊലീസ് ഉന്നതര്‍ക്ക് സുഖിച്ചില്ല. ലഹരിക്കെതിരെയുള്ള ആന്‍ഡി ഡ്രഗ് ഡ്രൈവും രാത്രി സുരക്ഷയ്ക്കായി നൈറ്റ് റൈഡേഴ്‌സ് , കലക്ടറുമായി ചേര്‍ന്ന് നഗരത്തിലെ ഫ്ളക്സ്ബോര്‍ഡുകളുടെ ശല്യം ഒഴിവാക്കാനായി അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങളേയും കത്തില്‍ അഭിനന്ദിച്ചു.

 

കോഴിക്കോട് സിപിഎമ്മിന് കമ്മിഷണറോടുണ്ടായ അനിഷ്ടമാണ് ചുമതലയേറ്റെടുത്ത് ആറുമാസം തികയ്ക്കുന്നതിന് മുമ്പ് സ്ഥലമാറ്റത്തിന് കാരണമായത്. ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടായ ബോംബ് സ്ഫോടനം കൈകാര്യം ചെയ്ത രീതിയാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. പാര്‍ട്ടി ഓഫീസിന് കാവല്‍ ഏര്‍പ്പെടുത്തിയില്ല, സംഭവം ഉണ്ടായ ഉടനെ ഡെപ്യൂട്ടി കമ്മിഷണറെ അയച്ചതല്ലാതെ കമ്മിഷണര്‍ നേരിട്ടെത്തിയില്ല, പാര്‍ട്ടി പ്രതീക്ഷിച്ച തരത്തില്‍ കേസന്വേഷണം പുരോഗമിച്ചില്ല എന്നതെല്ലാമാണ് കാരണമായി ഉയര്‍ത്തിക്കാട്ടിയത്. വിദ്യാര്‍ത്ഥിസമരത്തെ തുടര്‍ന്ന് കാന്തപുരത്തെ പ്രതിയാക്കി കേസെടുത്തതും എയിംഫില്‍ ഏവിയേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരേ കേസെടുത്തതും ജയനാഥിനെ മാറ്റാന്‍ സമ്മര്‍ദമുണ്ടാക്കിയിരുന്നു. ചുമതലയേറ്റയുടനെ നടപ്പാക്കിയ പരസ്യ ബോര്‍ഡ് നീക്കല്‍ നടപടിയില്‍ ചില ഇടതുനേതാക്കള്‍ പ്രതിഷേധമാര്‍ച്ച്‌ നടത്തി.

 

സാധാരണ പൊലീസുകാര്‍ക്കൊപ്പമായിരുന്നു എന്നും ജയനാഥ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നല്‍കുന്നത് മുതല്‍ അമിത ജോലിക്കെതിരെ വരെ ജയനാഥ് പ്രതികരിച്ചിരുന്നു. കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നത് പഴഞ്ചന്‍ ഏര്‍പ്പാടാണെന്നും മാറ്റണമെന്നും പരസ്യമായി പറഞ്ഞത് അതിലൊന്നാണ്. തന്നെ ആരും അങ്ങിനെ സല്യൂട്ട് ചെയ്യേണ്ടെന്ന് ഉത്തരവുമിറക്കി. കോവിഡ് കാലത്തെ മികച്ച ഡ്യൂട്ടിക്കുള്ള അവാര്‍ഡ് വേണമെങ്കില്‍ പണം നല്‍കി വാങ്ങണമെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ കാശ് മുടക്കി ആര്‍ക്കും അവാര്‍ഡ് വേണ്ടെന്ന് തിരിച്ച്‌ കത്തയച്ചും എതിര്‍പ്പ് അറിയിച്ചിരുന്നു. തദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാര്‍ തൊട്ടടുത്ത ദിവസം അതാത് ജില്ലകളില്‍ ഡ്യൂട്ടിക്ക് കയറണമെന്ന് ഉത്തരവിട്ടപ്പോള്‍ വിശ്രമമില്ലാത്ത ജോലി മനുഷ്യത്വരഹിതമെന്ന് കാണിച്ച്‌ ഡി.ജി.പിക്ക് കത്തയച്ചു. അടൂർ ക്യാന്റീന്‍ അഴിമതിയും കണ്ടെത്തി.

 

സാധാരണ പൊലീസുകാര്‍ക്ക് ദൈവ തുല്യനാണ് ജയനാഥ്. എന്നാല്‍ അഴിമതിക്കാര്‍ക്ക് താല്‍പ്പര്യവുമില്ല. കെഎപി ബറ്റാലിയിനില്‍ ജോലിക്ക് കയറിയപ്പോള്‍ ജീവനക്കാരുടെ എണ്ണം എടുത്തു. 200 ഓളം താല്‍കാലിക ജോലിക്കാരെ കണ്ടെത്തി. ഇവരെ എല്ലാം പിരിച്ചു വിട്ടു. ഇവരെല്ലാം കെഎപിയിലെ ജോലിക്കാരാണ്. പക്ഷേ പണി എടുത്തത് ഐപിഎസുകാരുടെ വീട്ടിലെ ജോലിക്കാരായും. ബറ്റാലിയന്‍ ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് ഇതിന് കാരണം. ഇത് മനസ്സിലാക്കി എല്ലാ പൊലീസുകാരേയും തിരിച്ചു വിളിച്ചു.

ബറ്റാലിയനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ഡിജിപിക്ക് മാത്രമേ അധികാരമുള്ളൂ. ഇത് മനസ്സിലാക്കിയായിരുന്നു ഇടപെടല്‍. പക്ഷേ ബറ്റാലിയന്‍ ഡിഐജിയായിരുന്ന എസ് പ്രകാശ് ഉടക്കുമായെത്തി. എന്നാൽ ബെഹ്‌റയുടെ നിലപാട് അനുകൂലമായി.

 

പുറ്റിങ്ങല്‍ വെടിവയ്‌പ്പ് കേസില്‍ പ്രതിസ്ഥാനത്തായിരുന്നു പ്രകാശ്. ഉന്നത സ്വാധീനം കൊണ്ട് രക്ഷപ്പെട്ടു. ഐപിഎസ് അസോസിയേഷന്റെ നേതാവുമായിരുന്നു. ഇദ്ദേഹവുമായി ഏറ്റുമുട്ടലിലായതോടെ ജയനാദ് പ്രതിസന്ധിയായി.

 

ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയവര്‍ക്കെല്ലാം മുന്‍കൂറായി പണം നല്‍കി. എന്നാല്‍ സോഫ്റ്റ് വെയറിലെ പിഴവുമൂലം ആദ്യ ദിവസം ഇത് രണ്ട് തവണ വൈകി. അതുകൊണ്ട് ഇത് ഡിജിപിയെ അറിയിച്ചു. പിഴവ് ചൂണ്ടിക്കാട്ടി. ഇതിന്റെ പേരില്‍ ജയനാഥിന് പ്രകാശ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സ്ഥലം മാറി എത്തിയപ്പോള്‍ ജയനാഥിന് നല്‍കേണ്ട യാത്രാ ബത്ത രണ്ട് മാസം വൈകി നല്‍കിയ ഉദ്യോഗസ്ഥനാണ് പ്രകാശ്. ഈ പ്രകാശാണ് രണ്ട് ദിവസം വൈകിയതിന് നടപടിക്കൊരുങ്ങുന്നത്.

 

പൊലീസിലെ പല ഉന്നതരും ജയനാഥിന് എതിരാണ്. ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയനാഥില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിനും നടപടിക്കുമായി ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിന്‍ഹയുടെയും ബി. അശോകിന്റെയും നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി സമിതി രൂപീകരിച്ചത്. ഇതിന് പിന്നാലെയാണ് പ്രകാശ് യാത്രാ ബത്തിയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.