play-sharp-fill
അമ്മയായ ശേഷം ഐ.പി.എസായി..! കോട്ടയം ജില്ലയ്ക്ക് ആദ്യമായി വനിതാ എസ്.പി..! ജില്ലയുടെ ചരിത്രത്തിലേയ്ക്കു നടന്നു കയറി ഡി.ശില്പ; കാസർകോട്ടു നിന്നും ശില്പയെത്തുന്നത് വനിതാ തലൈവിമാരുടെ തലപ്പത്തേയ്ക്ക്; നിർമ്മലയ്ക്കും അഞ്ജനയ്ക്കും പിന്നാലെ ജില്ലയെ ഭരിക്കാൻ ശില്പയും

അമ്മയായ ശേഷം ഐ.പി.എസായി..! കോട്ടയം ജില്ലയ്ക്ക് ആദ്യമായി വനിതാ എസ്.പി..! ജില്ലയുടെ ചരിത്രത്തിലേയ്ക്കു നടന്നു കയറി ഡി.ശില്പ; കാസർകോട്ടു നിന്നും ശില്പയെത്തുന്നത് വനിതാ തലൈവിമാരുടെ തലപ്പത്തേയ്ക്ക്; നിർമ്മലയ്ക്കും അഞ്ജനയ്ക്കും പിന്നാലെ ജില്ലയെ ഭരിക്കാൻ ശില്പയും

അപ്‌സര കെ.സോമൻ

കോട്ടയം: കാസർകോടു നിന്നും സ്ഥലം മാറ്റവുമായി കോട്ടയത്ത് എത്തുന്ന ഡി.ശില്പ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിന്റെ പടികൾ കയറി ഇരിക്കുന്നത് ചരിത്രത്തിലേയ്ക്കാണ്..! ജില്ലാ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജില്ലയ്ക്ക് ഒരു വനിതാ പൊലീസ് മേധാവി എത്തുന്നത്. ജി.ജയദേവിനു പകരമാണ് ജില്ലയിൽ ചരിത്രം രചിക്കുന്നതിനായി ശില്പയെത്തുന്നത്.

കർണ്ണാടക ബംഗളൂരു സ്വദേശിയായ ശില്പ 2016 ബാച്ച് ഐ.പി.എസ് ഓഫിസറാണ്. ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ട് സ്വദേശിയാണ് ശില്പ. ഇലക്ട്രോണിക്‌സ് എൻജിനീയറിങിൽ ബിരുദവും, ബിസിനസ് അഡ്മിസ്‌ട്രേഷനിൽ ബിരുദാനന്ദ ബിരുദവും നേടിയ ശേഷമാണ് ശില്പ സിവിൽ സർവീസ് പരീക്ഷ പാസാകുന്നത്. 2019 ജനുവരിയിൽ കാസർകോട് എ.എസ്.പിയായി ചുമതലയേൽക്കുകയായിരുന്നു ശില്പ. ഹാസനിൽ നിന്നാണ് ശില്പ എൻജിനീയറിംങ് സ്വന്തമാക്കിയത്. ബംഗളൂരുവിൽ നിന്നാണ് എം.ബി.എ പഠിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ടാറ്റാ കൺസൾട്ടൻസി സർവീസിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് സിവിൽ സർവീസ് മോഹം തലയ്ക്കു പിടിച്ചത്. തുടർന്നു, ഇവർ ജോലി രാജി വച്ച് സിവിൽ സർവീസിനു തയ്യാറെടുത്തു. മികച്ച വിജയം നേടിയ ശില്പയെ തേടി ഐ.പി.എസ് തൊപ്പി എത്തുകയായിരുന്നു. 2009 ൽ വിവാഹിതയായ ശില്പ 2012 ൽ പെൺകുഞ്ഞിനു ജന്മം നൽകി. ഇതിനു ശേഷമാണ് ഐ.പി.എസ് നേടിയത്.

2020 മെയിലാണ് 35 കാരിയായ ശില്പ കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തത്. മലയാളവും കന്നഡയും ഇംഗ്ലീഷും നന്നായി വഴങ്ങുന്ന ശില്പ മികച്ച പ്രകടനമാണ് കാസർകോട് കാഴ്ച വച്ചത്.

ശില്പകൂടി എത്തുന്നതോടെ ജില്ലയുടെ തന്ത്രപ്രധാന മേഖലകളിൽ എല്ലാം തന്നെ വനിതകളാകും ഭരണം നടത്തുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നിർമ്മല ജിമ്മി സ്ഥാനമേറ്റത് ഡിസംബറിൽ മാത്രമായിരുന്നു. നിലവിൽ ജില്ലാ കളക്ടർ എസ്.അഞ്ജനയാണ്. ശില്പ കൂടി എത്തുന്നതോടെ കളക്ടറും, എസ്.പിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിതയാണ് എന്ന അപൂർവ നേട്ടം കൂടി കോട്ടയം സ്വന്തമാക്കും.