play-sharp-fill
രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് വീക്ഷണത്തിൽ വന്ന പരസ്യം ; ട്രോളാൻ വരട്ടെ, പ്രയോഗം തെറ്റല്ല ; കുറിപ്പ് വൈറൽ

രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് വീക്ഷണത്തിൽ വന്ന പരസ്യം ; ട്രോളാൻ വരട്ടെ, പ്രയോഗം തെറ്റല്ല ; കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ

കോട്ടയം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച്‌ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്ന പരസ്യം ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്.

പാര്‍ട്ടിക്കുള്ളിലും സംഭവം വലിയ ചര്‍ച്ചയായി. സംഭവത്തില്‍ അട്ടിമറി ആരോപിച്ച്‌ വീക്ഷണം മാനേജ്‌മെന്റ് രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മരണ ശേഷം മാത്രം നൽകാൻ മലയാളി തയ്യാറാക്കി വച്ചിരിക്കുന്ന പ്രയോഗങ്ങളിൽ ഒന്നായ ആദരാഞ്ജലികൾക്ക് വലിയ തെറ്റൊന്നും ഇല്ലെന്നാണ് ഭാഷാ വിദഗ്ദ്ധർ പറയുന്നത്.

 

ഇതെക്കുറിച്ച് ഗാനരചയിതാവും കവിയുമായ ആര്‍കെ ദാമോദരന്‍ പങ്ക് വച്ച കുറിപ്പ് വായിക്കാം ;

 

കുറിപ്പ്:

 

ആദരാഞ്ജലിവിവാദം ; ആദരാഞ്ജലി എന്ന വാക്കിനര്‍ത്ഥം ആദരവിന്റെ അഞ്ജലി (തൊഴുകൈ , ബഹുമതിചിഹ്നം,അര്‍ച്ചനം) എന്നാണ്.

 

ആദരവ് പ്രകടിപ്പിക്കുന്നിടത്തെല്ലാം , അത് മരണസന്ദര്‍ഭത്തില്‍ മാത്രമല്ല , മറ്റ് ഏത് സമാദരണസന്ദര്‍ഭത്തിലുമാവാം .മലയാളി , മരണശേഷം മാത്രമാണ് ഏത് മാന്യ വ്യക്തിയെയും ആദരിക്കുക എന്നുള്ളതിനാലാവാം ‘ആദരാഞ്ജലി ‘ എന്ന ആദരണീയപദം അന്ത്യരംഗത്തു മാത്രം കടന്നുവന്നത് . ഈ തെറ്റിദ്ധാരണ തിരുത്താന്‍ ‘വീക്ഷണവാര്‍ത്ത’ക്ക് കഴിഞ്ഞു എന്നതാണ് ഭാഷാഭാഗ്യം ! എന്നെ ഭാഷാശുദ്ധി പഠിപ്പിച്ച ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ എല്ലാ ഗുരുനാഥന്മാര്‍ക്കും ഈ വിനീതശിഷ്യന്റെ ആദരാഞ്ജലികള്‍ .ഇനി വരാനിരിക്കുന്ന ഇതര രാഷ്ട്രീയപാര്‍ട്ടികളുടെയെല്ലാം പ്രചാരണപര്യടനയാത്രകള്‍ക്ക് എന്റെ മുന്‍കൂര്‍ ആദരാഞ്ജലികള്‍ , ആശംസകള്‍,മംഗളവചസ്സുകള്‍.