play-sharp-fill
വാണിജ്യ പാചക വാതകത്തിനും അവശ്യസാധനങ്ങൾക്കും അനിയന്ത്രിതമായ വിലക്കയറ്റം: പ്രതിഷേധവുമായി ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ

വാണിജ്യ പാചക വാതകത്തിനും അവശ്യസാധനങ്ങൾക്കും അനിയന്ത്രിതമായ വിലക്കയറ്റം: പ്രതിഷേധവുമായി ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഹോട്ടലുകൾക്ക് തിരിച്ചടിയായി വാണിജ്യ പാചക വാതക സിലിണ്ടറിനും അവശ്യ വസ്തുക്കൾക്കും വൻ വില വർദ്ധനവ്. വാണിജ്യ സിലിണ്ടറിനും പലചരക്ക് പച്ചക്കറി തുടങ്ങിയ അവശ്യ വസ്തുക്കൾക്കും അമിതമായി വില വർദ്ധിച്ചതിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.


വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 1542 രൂപയാണ്. 150 മുതൽ 200 രൂപ വരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം സിലിണ്ടറിനു വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കൃത്യമായ ഇടവേളകളിൽ പാചക വാതക സിലിണ്ടറിന്റെ വില കൃത്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് ഹോട്ടലുകളെല്ലാം പ്രതിസന്ധിയിലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് പ്രതിസന്ധിയെ തുടർന്നു ഹോട്ടലുകളിൽ നിന്നും അകന്ന ജനം തിരികെ വന്നു തുടങ്ങുന്നതേയുള്ളൂ. ഈ സാഹചര്യത്തിൽ സാധനങ്ങളുടെ വില വർദ്ധിപ്പിച്ച് ലാഭം എടുക്കുക എന്നത് ഹോട്ടലുകളെ സംബന്ധിച്ചു പ്രായോഗികവുമല്ല. ഓരോ ദിവസവും അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ദിവസവും വില കൂട്ടേണ്ട സാഹചര്യമാണ് ഹോട്ടലുകൾക്ക് ഉള്ളത്. ഇത് സാധാരണക്കാരെ ഹോട്ടലുകളിൽ നിന്നും അകറ്റുമെന്നതിനാൽ കച്ചവടക്കാർക്ക് ഇതിനും സാധിക്കുന്നില്ല.

ഇതിനിടെയാണ് ഹോട്ടലുകളുടെ വയറ്റത്തടിച്ച് അനധികൃത വഴിയോരക്കച്ചവടങ്ങൾ നടക്കുന്നത്. ലൈസൻസും ഫീസുകളും മറ്റ് വൻ ചാർജുകളും നൽകിയ ഹോട്ടലുകൾ പ്രവർത്തിക്കുമ്പോഴാണ് ഇവയൊന്നുമില്ലാതെ റോഡരികിൽ ഒരു പടുതയും വലിച്ചു കെട്ടി, വാഹനത്തിൽ അനധികൃത കച്ചവടക്കാർ പണം കൊയ്യുന്നത്. ഇതെല്ലാം കൂടിച്ചേരുമ്പോൾ
ഹോട്ടൽ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.ജില്ലാ പ്രസിഡണ്ട് കെ കെ ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ്, ജില്ലാ സെക്രട്ടറി എൻ പ്രതീഷ് വർക്കിംഗ് പ്രസിഡന്റ്് ആർ.സി നായർ, ജില്ലാ ട്രഷറർ പി.എസ് ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാഹുൽ ഹമീദ്, അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.