play-sharp-fill
വെബ് ഡിസൈനിംഗ് സ്ഥാപനത്തിലെ സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളിക്യാമറ ; പ്രതി പൊലീസ് പിടിയിൽ ; ക്യാമറ കണ്ടെത്തിയത് ടോയ്‌ലെറ്റിലെ ചുമരിലെ വിടവിനുള്ളിൽ നിന്നും

വെബ് ഡിസൈനിംഗ് സ്ഥാപനത്തിലെ സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളിക്യാമറ ; പ്രതി പൊലീസ് പിടിയിൽ ; ക്യാമറ കണ്ടെത്തിയത് ടോയ്‌ലെറ്റിലെ ചുമരിലെ വിടവിനുള്ളിൽ നിന്നും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ത്രീകളുടെ ടോയ്‌ലെറ്റിൽ ഒളിക്യാമറ സ്ഥാപിച്ച വെബ് ഡിസൈനിംഗ് ഉടമ അറസ്റ്റിൽ , നാഗർകോവിൽ പള്ളിവിലായ് സ്വദേശിയും ഇസഡ്ത്രീ ഇൻഫോടെക് എന്ന വെബ് ഡിസൈനിംഗ് സ്ഥാപന ഉടമയുമായ എസ്. സഞ്ജുവാണ് പൊലീസ് പിടിയിലായത്.

ഇയാളുടെ നാഗർകോവിൽ ചെട്ടിക്കുളത്തെ ഓഫീസിലെ ജീവനക്കാരി നൽകിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. എം.ബി.എ, എൻജിനീയറിംഗ് ബിരുദധാരികളായ മൂന്ന് യുവതികളാണ് മാസം 5000 രൂപ ശമ്പളത്തിൽ ചെട്ടിക്കുളത്തെ ഓഫീസിൽ ജോലിചെയ്ത് വരികെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നരമാസങ്ങൾക്ക് മുൻപാണ് ഇവിടെ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞദിവസം ഒരു ജീവനക്കാരി ടോയ്‌ലെറ്റിലെത്തിയപ്പോഴാണ് ചുമരിലെ വിടവിനുള്ളിൽ ഒരു കവർ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് സി.സി ടിവി കാമറ കണ്ടെത്തിയത്.

കേസിൽ സി.സി ടിവി കാമറയും പ്രതിയുടെ മൊബൈൽഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് പാഥമിക പരിശോധനയിൽ ടോയ്‌ലെറ്റിൽ നിന്നുള്ള വീഡിയോകളൊന്നും കണ്ടെത്താനായില്ലെന്നും പിടിച്ചെടുത്ത ക്യാമറയും ഫോണും ലാപ്‌ടോപ്പും വിശദ പരിശോധനയ്ക്കായി സൈബർ ക്രൈം സെല്ലിലേക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കി.

അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.