video
play-sharp-fill

അറുപത്കാരിയായ അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിലാക്കി വീടിനുള്ളില്‍ സൂക്ഷിച്ചത് 10 വര്‍ഷം

അറുപത്കാരിയായ അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിലാക്കി വീടിനുള്ളില്‍ സൂക്ഷിച്ചത് 10 വര്‍ഷം

Spread the love

സ്വന്തം ലേഖകന്‍

ജപ്പാന്‍: അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിലാക്കി വീടിനുള്ളില്‍ സൂക്ഷിച്ചത് 10 വര്‍ഷം. ജപ്പാനിലാണ് ലോകത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇതിന് പിന്നിലെ വിചിത്രമായ കാരണവും പൊലീസ് കണ്ടെടുത്തിരിക്കുകയാണ്. സംഭവം ഇങ്ങനെ-

അമ്മയുടെ പേരില്‍ ഏതാനും വര്‍ഷത്തേക്കായി ലീസിനെടുത്ത അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇവരുടേത്. അമ്മ മരിച്ചെന്ന് അറിഞ്ഞാല്‍ ഉടമസ്ഥര്‍ അവിടെ നിന്ന് ഇറക്കിവിടുമെന്ന് കരുതിയാണ് മകള്‍ യൂമി യോഷിനോ കടുംകൈ ചെയ്തത്. അമ്മയുടെ മൃതദേഹം ഒരു ഫ്രീസറിലാക്കി വീട്ടിനകത്ത് ആരും അറിയാത്ത ഒരിടത്ത് സൂക്ഷിയ്ക്കുകയായിരുന്നു. പത്ത് വര്‍ഷം ആരും ഇക്കാര്യം അറിയാതെ കടന്നു പോയി. വീട് ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്ന ഭയം മൂലമാണ് മകള്‍ 60-കാരിയായ അമ്മയുടെ മരണം പുറത്ത് അറിയിക്കാതെ ഇത്രയും കാലം മൂടി വെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടു വാടക കൊടുക്കാന്‍ വഴിയില്ലാതായതോടെ യൂമിക്ക് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. തുടര്‍ന്ന് വീട്ടുമടമസ്ഥര്‍ വീട് വൃത്തിയാക്കാനായി ഏര്‍പ്പെടുത്തിയ തൂപ്പുകാരാണ് ഫ്രീസറും അതിനകത്തെ മൃതദേഹവും കണ്ടത്. വിവരമറിഞ്ഞ പൊലീസ് യൂമിയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന സ്ഥിരീകരണവും പൊലീസ് നടത്തും.