ഉഷയ്ക്കും മകള്‍ക്കും സ്‌നേഹക്കൂടൊരുക്കി ഈരാറ്റുപേട്ട ജനമൈത്രി പൊലീസ്; കോട്ടയം ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി.യും ജനമൈത്രി നോഡല്‍ ഓഫീസറുമായ വിനോദ് പിള്ള വീടിന് തറക്കല്ലിട്ടു

ഉഷയ്ക്കും മകള്‍ക്കും സ്‌നേഹക്കൂടൊരുക്കി ഈരാറ്റുപേട്ട ജനമൈത്രി പൊലീസ്; കോട്ടയം ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി.യും ജനമൈത്രി നോഡല്‍ ഓഫീസറുമായ വിനോദ് പിള്ള വീടിന് തറക്കല്ലിട്ടു

Spread the love

സ്വന്തം ലേഖകന്‍

ഈരാറ്റുപേട്ട: ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തില്‍ പനച്ചിപ്പാറ മൂന്നാനപ്പള്ളിയില്‍ ഉഷയ്ക്കും മകള്‍ സുചിത്രയ്ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ന് രാവിലെ കോട്ടയം ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ. എസ്. പി. യും ജനമൈത്രി നോഡല്‍ ഓഫീസറുമായ വിനോദ് പിള്ള വീടിന് തറക്കല്ലിട്ടു.

 

 

ഭര്‍ത്താവ് മരിച്ചതോടെ മൂന്ന് പെണ്‍കുട്ടികളുമായി കൂലിവേല ചെയ്തു കഴിഞ്ഞിരുന്ന ഉഷയ്ക്ക്, ഉണ്ടായിരുന്ന ചെറിയ വീടും സ്ഥലവും വിറ്റ് രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ച് അയച്ചു. തുടര്‍ന്ന് വീടില്ലാതെ വാടകവീടുകളില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഉഷയുടെ അമ്മ നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് ജനമൈത്രി ഭവനം ഇവര്‍ക്കായി നിര്‍മ്മിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബീറ്റ് ഓഫീസര്‍മാരായ എ.എസ്. ഐ. ബിനോയി അന്ത്യാളം, സി.പി. ഒ , ദിലീപ് എന്നിവര്‍ ജനമൈത്രി ഭവന സന്ദര്‍ശന സമയത്താണ് ഉഷയുടെ അവസ്ഥ മനസ്സിലാക്കി എസ്എച്ച്ഓ പ്രസാദ് ഏബ്രഹാം വര്‍ഗീസിനെ അറിയിച്ചു. ഉഷയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ ഇന്‍സ്‌പെക്ടര്‍ പ്രസാദ് സംഭവം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വീട് നിര്‍മ്മാണത്തിന് സുമനസ്സുകളെ സമീപിച്ചപ്പോള്‍ ബ്രില്യന്റ് ഡയറക്ടര്‍ ജോര്‍ജ്ജ് വീട് നിര്‍മ്മാണ ചെലവ് ഏറ്റെടുത്തു.

പാലാ ഡിവൈ. എസ്. പി. സാജു വര്‍ഗ്ഗീസ്, ഈരാറ്റുപേട്ട സി.ഐ. പ്രസാദ് അബ്രാഹം വര്‍ഗ്ഗീസ്, എസ്. ഐ അനുരാജ് എം. എച്ച്., ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ്ജ്, ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്. ഐ. സരസിജന്‍, പി. ആര്‍. ഒ. ജോസഫ് ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ബ്ലഡ് ഫോറം അംഗം റഫീക്ക്, കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പ്രതിനിധി സന്തോഷ് ജനസമിതി അംഗങ്ങളായ ജോഷി ജോസഫ്, പി.പി. നൗഷാദ്, ബിനു സെബാസറ്റിയന്‍ എന്നിവരും ചടങ്ങിനെത്തി.