കര്‍ഷകരെ പിന്തുണയ്ക്കാന്‍ 40 ആഡംബര ബസുകളില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിലേക്ക്; ഫണ്ട് വന്നത് നിരോധിത സംഘടനകളില്‍ നിന്നാണെന്ന് സൂചന; യാത്ര സംഘടിപ്പിച്ച സിപിഎമ്മിന് പുതിയ കുരുക്ക്; അന്വേഷണത്തിനൊരുങ്ങി ഇന്റലിജന്‍സ് ബ്യൂറോ
സ്വന്തം ലേഖകന്‍
കൊച്ചി: കര്‍ഷ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ നിന്ന് ആഡംബര ബസുകളില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയത് ആരാണെന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. 40 ആഡംബര ബസുകളിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഇതിനായി വന്ന ഫണ്ട് നിരോധിത സംഘടനകളുടെയും അവരുമായി ബന്ധമുള്ളവരുടേതും ആണെന്ന് ആക്ഷേപമുണ്ട്. ഇതേക്കുറിച്ചുള്ള വിവരമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ തേടുന്നത്.
സിപിഎം നേതാക്കളില്‍ ചിലരും ഒരു സംസ്ഥാന മന്ത്രിയുമാണ് യാത്രയുടെ കേരളത്തിലെ സംഘാടകര്‍ എന്നാണ് വിവരം. ഇതിന് വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) അന്വേഷണം ട്രാവല്‍ ഏജന്‍സികളെയും ടൂര്‍ ഓപ്പറേറ്റര്‍മാരെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകള്‍ വാടകയ്ക്ക് വിട്ടുകൊടുത്തതാണ്, ഡല്‍ഹി യാത്രയ്ക്കാണ് എന്നീ വിവരങ്ങളല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ട്രാവല്‍ ഏജന്‍സികള്‍ക്കറിയില്ല. യാത്രാ ചിലവിന് മാത്രമല്ല, തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും ഈ ഇനത്തില്‍ വന്‍ തുക കിട്ടിയിട്ടുണ്ട്. പരിപാടിയില്‍ നേതാക്കളുടെയും അണികളുടെയും സാന്നിധ്യം തെളിയിക്കാന്‍ കൊടി പിടിച്ച സഖാക്കളുടെയും ട്രാക്ടര്‍ ഓടിക്കുന്ന നേതാക്കളുടെയും ചിത്രങ്ങള്‍ പാര്‍ട്ടി പ്രചരിപ്പിച്ചിരുന്നു.