വാടകവീടിനുള്ളില്‍ വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വായില്‍ നിന്ന് നുരയും പതയും വന്ന് വീടിന് പുറത്തേക്ക് വീണ് കിടക്കുന്ന നിലയില്‍
സ്വന്തം ലേഖകന്‍
ആലപ്പുഴ: വാടക വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പൂന്തോപ്പ് വാര്‍ഡില്‍ ഹരിദാസ് (75), ഭാര്യ സാവിത്രി (70) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്നു വീടിന് പുറത്തേക്ക് വീണു കിടക്കുന്ന നിലയില്‍ സമീപവാസിയാണ് ഹരിദാസിനെ കണ്ടെത്തിയത്. സാവിത്രി കിടപ്പുമുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു.
ഹരിദാസ് കറവ തൊഴിലാളിയാണ്. ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇവര്‍ക്ക് മക്കളില്ല. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :