കോട്ടയം നഗരത്തിൽ വാഹനാപകടത്തിൽ മരിച്ച കുഞ്ഞുകൊച്ചിന് കൊവിഡ്: മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ; അപകടം ചുഴലിയെ തുടർന്നു കുഴഞ്ഞു വീണതിനെ തുടർന്നെന്നു പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ ചുഴലി ബാധിച്ചു കുഴഞ്ഞു വീണു സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ച കുഞ്ഞു കൊച്ചിനു കൊവിഡ് സ്ഥിരീകരിച്ചു.
അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവ് ബസിനടിയിൽ പെട്ട് ദാരുണാന്ത്യം. കോട്ടയം ചന്തക്കടവിൽ തടത്തിപ്പറമ്പ് ഭാഗത്ത് ബേബിയുടെ മകൻ രാജേഷാണ് (കുഞ്ഞു കൊച്ച് – 35) വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്കു കൊവിഡ് സ്ഥിരീകരിച്ചത്.

നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇയാളുടെ സമ്പർക്കപ്പട്ടിക കണ്ടെത്തുക ശ്രമകരമായ ജോലിയാണ്. മദ്യപിചിച്ച് അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. മദ്യപിച്ച് ആരോഗ്യം നശിച്ചിരുന്നതിനാൽ ഇയാൾക്കു ചുഴലിയുടെ അടക്കം അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇതെല്ലാം മരണ കാരണമായതായി സംശയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ബസിനടിയിലേയ്ക്കു കുഴഞ്ഞു വീണ രാജേഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപസ്മാര രോഗബാധിതനായ രാജേഷിന്, കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. കടത്തിണ്ണയിൽ കിടന്നുറങ്ങിയ രാജേഷിനു ചുഴലിയുണ്ടായതിനെ തുടർന്നു രാജേഷ് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി സ്വകാര്യ ബസിന് അടിയിലേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.