ബിജെപിയുടെ വളര്‍ച്ച തടയാന്‍ ക്ഷേത്രങ്ങളില്‍ പിടിമുറുക്കാനൊരുങ്ങി സിപിഎം; ക്ഷേത്രഭരണ സമിതികളില്‍ ആര്‍എസ്എസ് അല്ലാത്ത സിപിഎം അനുഭാവമുള്ള വിശ്വാസികളെ എത്തിക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയുന്നതിന് ക്ഷേത്രങ്ങളില്‍ പിടിമുറുക്കാനൊരുങ്ങി സിപിഎം. ക്ഷേത്രഭരണ സമിതികളില്‍ ആര്‍എസ്എസുകാരല്ലാത്ത, സിപിഎം അനുഭാവമുളള വിശ്വാസികളെ എത്തിക്കാനാണ് പാര്‍ട്ടി തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫലം വിലയിരുത്തി കീഴ്ഘടകങ്ങളില്‍ നടക്കുന്ന റിപ്പോര്‍ട്ടിംഗിലാണ് ക്ഷേത്രഭരണ സമിതികളില്‍ കയറി പറ്റാനുളള ശ്രമം വിശദമായി ചര്‍ച്ചയാകുന്നത്. ക്ഷേത്രങ്ങളില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന ബിജെപി അവിടെയെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് തടയിടണം. ഇതിനായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പ്രവര്‍ത്തിക്കണം. ക്ഷേത്ര ഭരണസമിതികളില്‍ അംഗങ്ങളാവുകയും വേണം എന്നാണ് നിര്‍ദ്ദേശം. നേരത്തെ സി പി എം ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാനായില്ല എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഡിജെഎസ്-ബിജെപി ബന്ധം ബിജെപിക്ക് ഗുണം ചെയ്ത കാര്യം വിശദമായി പരിശോധിക്കണം. തൃശൂരില്‍ ഏഴും കൊല്ലത്തും പാലക്കാടും ആറു വീതവും കാസര്‍കോട് മൂന്നും കോഴിക്കോട് രണ്ടും നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റമുണ്ട്. ഈ ഘടകങ്ങള്‍ പരിശോധിച്ചാണ് ബി ജെ പിയെ ചെറുതായി കാണേണ്ടതില്ലെ എന്ന അനുമാനത്തില്‍ സിപിഎം എത്തിയത്.