പുതിയ വില്ലേജ് ഓഫീസർ എത്തി; വർഷങ്ങൾക്ക് ശേഷം മുഖം മിനുക്കി കൂട്ടിക്കൽ വില്ലേജ് ഓഫീസ് കെട്ടിടം
സ്വന്തം ലേഖകൻ
കൂട്ടിക്കൽ: കഴിഞ്ഞ പത്ത് വഷത്തോളമായി മെയ്ന്റനൻസ് മുടങ്ങി കിടന്നിരുന്ന കൂട്ടിക്കൽ വില്ലേജ് ഓഫീസ് വൃത്തിയാക്കി, പെയിന്റ് ചെയ്ത് വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദും സഹപ്രവർത്തകരും മാതൃകയായി. നാട്ടുകാരും വില്ലേജ് ഓഫീസിന്റെ നവീകരണത്തിൽ പങ്കാളികളായി.
ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം വൃത്തിയാക്കിയെടുത്തപ്പോൾ, കെട്ടിടത്തിന്റെ ഭംഗി കണ്ട് അത്ഭുതപ്പെടുകയാണ് ഇവിടെയെത്തുന്നവർ. 1980ൽ പൂഞ്ഞാർ തെക്കേക്കര വില്ലേജ് വിഭജിച്ചാണ് കൂട്ടിക്കൽ വില്ലേജ് രൂപം കൊണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂട്ടിക്കൽ ടൗണിൽ സ്ഥിതി ചെയ്തിരുന്ന വില്ലേജ് ഓഫീസ് കെട്ടിടം പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. മൈക്കിൾ കള്ളിവയലിൽ, ഏന്തയാറിന് സമീപം കുപ്പയാകുഴി ഭാഗത്ത് സൗജന്യമായി സ്ഥലം നൽകിയതോടെ 2000 മുതൽ വില്ലേജ് ഓഫീസ് അവിടെ പ്രവർത്തിച്ച് വരികയുമായിരുന്നു.
കഴിഞ്ഞ പത്ത് വർഷമായി മെയിന്റനൻസ് പണികൾ മുടങ്ങിക്കിടന്നിരുന്നതിനാൽ പായലും കാടും പിടിച്ച് കെട്ടിടവും പരിസര പ്രദേശവും വൃത്തിഹീനമായി കിടക്കുകയായിരുന്നു. വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പെയിന്റിംഗ് ജോലികൾ വില്ലേജ് ഓഫീസർ എ. എസ് മുഹമ്മദിൻ്റെ നേതൃത്വത്തിൽ ഗീത ഗോപാലൻ, മേരി തോമസ്, അബൂബക്കർ, വിഷ്ണു, വാസന്തി തുടങ്ങിയ ജീവനക്കാരുടേയും നാട്ടുകാരുടേയും സജീവ പങ്കാളിത്തത്തോടെയാണ് വൃത്തിയാക്കൽ നടത്തിയത്.