video
play-sharp-fill

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മിതിക്കായി രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും സംഭാവന സ്വീകരിക്കണം; നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മിതിക്കായി രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും സംഭാവന സ്വീകരിക്കണം; നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

Spread the love

സ്വന്തം ലേഖകന്‍

ഉത്തര്‍പ്രദേശ്: അയോധ്യയിലെ രാമക്ഷേത്രനിര്‍മിതിക്കായി രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ഡല്‍ഹിയില്‍ രാമജന്‍മഭൂമി മന്ദിര്‍ നിധി സമര്‍പ്പണ്‍ അഭിയാനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബാബറിനെപ്പോലുളള വിദേശ അധിനിവേശക്കാര്‍ രാമക്ഷേത്രം പൊളിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ വലിയൊരു അജണ്ടയുണ്ട്. ഇന്ത്യയുടെ ആത്മാവ് രാമക്ഷേത്രത്തിലാണെന്ന് ഇവര്‍ക്ക് മനസിലായി. അതുകൊണ്ട് തന്നെയാണ് അവര്‍ രാമക്ഷേത്രം നശിപ്പിച്ച് പകരം പള്ളി പണിതുയര്‍ത്തിയത്. അവിടെ നിര്‍മിച്ചതിനെ ഒരിക്കലും പള്ളിയെന്ന് പറയാനാകില്ല. പ്രാര്‍ത്ഥനകള്‍ നടക്കാത്തയിടം എങ്ങനെയാണ് പള്ളിയാവുക എന്നും അദ്ദേഹം ചോദിച്ചു. ചരിത്രപരമായ ഒരു വലിയ തെറ്റാണ് 1992 ഡിസംബര്‍ ആറിന് ഇന്ത്യ തിരുത്തിയതെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1992 ഡിസംബര്‍ ആറിന് കുറിച്ചത് ചരിത്രമാണ്. അതിന് താന്‍ സാക്ഷിയായിരുന്നു. എല്ലാ രാജ്യങ്ങളും അധിനിവേശക്കാരുടെ അടയാളങ്ങള്‍ മായ്ച്ചുകളയാറുണ്ട്.

 

Tags :