
അൻസി കാമുകനൊപ്പം പോയത് താനുമായി വഴക്കിട്ടതിനെ തുടർന്ന്, ആരൊക്കെ തള്ളിപ്പറഞ്ഞാലും അവളെ എനിക്കറിയാം, അവൾ ചെയ്തത് തെറ്റല്ല : ജയിലിൽ നിന്നും തിരികെ വന്നാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് അൻസിയുടെ ഭർത്താവ് മുനീർ
സ്വന്തം ലേഖകൻ
കൊല്ലം: കാമുകനൊപ്പം ഒളിച്ചോടി പോയ അൻസിയെ സ്വീകരിക്കാൻ തയ്യാറെന്ന് ഭർത്താവ് മുനീർ. കൊട്ടിയത്ത് ആത്മഹത്യ ചെയ്ത് റംസിയുടെ അനുജത്തി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ഇറങ്ങി പോയത്.
റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗത്തിന് ഒപ്പമാണ് അൻസി ഒളിച്ചോടി പോയത്. അൻസിയെ കാണാതായ ദിവസം താനുമായി വഴക്കിട്ടതിനെ തുടർന്നുണ്ടായ പ്രകോപനമാണ് ഇറങ്ങിപോവാൻ കാരണമെന്നും മുനീർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻസിയെ കാണാതാകുന്നതിന് മുൻപ് ഇരുവരും തമ്മിൽ ചില കാര്യങ്ങൾ സംസാരിച്ച് വഴക്കിട്ടിരുന്നു. ഇതിനിടയിൽ മുനീർ മുഖത്ത് തല്ലിയിരുന്നു.ഇതേതുടർന്ന് ഇതോടെ അൻസി വലിയ രീതിയിൽ മുനീറുമായി പ്രശ്‌നമുണ്ടാക്കി.
ഇതോടെ മുനീർ അസഭ്യം പറയുകയും എത്രയും വേഗം വിവാഹ മോചനം നേടണമെന്നും അൻസിയോട് ആവശ്യപ്പെട്ടു. മുനീർ വിവാഹമോചനം ആവശ്യപ്പെട്ടതോടെ അൻസി പ്രശ്‌നം ലഘൂകരിക്കാൻ ശ്രമിച്ചെങ്കിലും മുനീർ സമ്മതിക്കാതെ വരികെയായിരുന്നു.
വളരെ മോശമായി സംസാരിച്ചതിനാലും തല്ലിയതിനാലും ഉള്ള ദേഷ്യമാണ് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും അൻസി കാട്ടിയത്. ജയിലിലേക്ക് ഫോണിൽ വിളിച്ചപ്പോൾ സംസാരിച്ചിരുന്നു. എന്നോട് മറ്റൊരു വിവാഹം കഴിക്കാനാണ് ഉപദേശിച്ചത്. താൻ മൂലം എല്ലാവർക്കും അപമാനം നേരിട്ടതിനാൽ ഇനി എന്റെ ഒപ്പം വരില്ല എന്നും പറഞ്ഞതായി മുനീർ പറയുന്നു.
ആരൊക്കെ അവളെ തള്ളി പറഞ്ഞാലും എനിക്കറിയാം അവൾ ചെയ്തത് തെറ്റല്ല എന്ന്. ഒരിക്കലും സഞ്ചുവുമായി അരുതാത്ത ബന്ധങ്ങളൊന്നും ഉണ്ടാവില്ല. എല്ലാം എന്നോടുള്ള വാശിയിൽ പറയുന്നതാണ് എന്നും മുനീർ പറയുന്നു.
എങ്കിലും എന്റെ കുഞ്ഞിന്റെ അമ്മയെ നഷ്ടപ്പെടാൻ കാരണം ഞാനാണെന്ന് ലോകമറിയാനാണ് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തിയതെന്നാണ് മുനീർ പറഞ്ഞത്. അഞ്ചു ദിവസത്തോളമായി കുറ്റബോധം മൂലം ഉറങ്ങാൻ കഴിയുന്നില്ല. എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി. അതിനാൽ ജയിലിൽ നിന്നും ഇറങ്ങിയാൽ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറാണ് മുനീർ. അതേ സമയം അൻസി നിലപാടിൽ നിന്നും ഇതുവരെ വ്യതി ചലിച്ചിട്ടില്ല. കാമുകനൊപ്പം പോകണമെന്നു തന്നെയാണ് അൻസി നിലപാട് എടുത്തിരിക്കുന്നത്.
രണ്ടു മാസം മുൻപാണ് അൻസിയും സഞ്ചുവും പ്രണയത്തിലാകുന്നത് എന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അൻസിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘ജസ്റ്റിസ് ഫോർ റംസി’ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികൾക്കും ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൂടാതെ അൻസിയുടെ വീട്ടിൽ സ്ഥിര സന്ദർശകനുമായിരുന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചത്.
സഞ്ചു നെടുമങ്ങാട് പി.എസ്.സി കോച്ചിങ് സെന്ററിൽ പഠിക്കുകയാണ്. സഞ്ചുവിനും അൻസിയെ തന്നെ മതി എന്ന നിലപാടിലാണ്. അൻസിക്കെതിരെ ജെ.ജെ ആക്ട് 75, 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതിന് 317 എന്നീ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഞ്ചുവിനെതിരെ കുട്ടിയെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതിന് ഐ.പി.സി 109 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.