play-sharp-fill
മോൻസിന്റെ സ്വാധീനം ഇടിയുന്നു , പാർട്ടിയിൽ രണ്ടാമൻ ആകാൻ ഫ്രാൻസിസ് ജോർജ്

മോൻസിന്റെ സ്വാധീനം ഇടിയുന്നു , പാർട്ടിയിൽ രണ്ടാമൻ ആകാൻ ഫ്രാൻസിസ് ജോർജ്

സ്വന്തം ലേഖകൻ

കോട്ടയം : പി ജെ ജോസഫിന്റെ മനസാക്ഷി എന്ന നിലയിൽ പാർട്ടിയിൽ അപ്രമാധിപത്യം നേടിയിരുന്ന മോൻസ് ജോസഫിനെ വെട്ടി ഒതുക്കാനുള്ള ഫ്രാൻസിസ് ജോർജ് സംഘത്തിന്റെ നീക്കം ആദ്യഘട്ടത്തിൽ വിജയം നേടി.
പി ജെ യുടെ അനുഗ്രഹത്തോടെ മകനെ മോൻസിന്റെ തട്ടകമായ കോട്ടയത്തുതന്നെ ഇന്നലെ കളത്തിലിറക്കി.


ആ പരിപാടിയിൽ നിന്ന് മോൻസ് അകന്നു നിൽക്കുകയും ചെയ്തു. കർഷക സമരവേദിയിലാണ് മകൻ അപ്പു എത്തിയത്.പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോയ് എബ്രാഹാമിനെയും ജോണി നെല്ലൂരിനേയും ഒഴിവാക്കി അപുവിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ നീക്കം നടന്നെങ്കിലും ജോയി എബ്രഹാം ക്ഷുഭിതനായി പരിപാടി യിൽ നിന്നും വിട്ടു നിൽക്കുമെന്ന് ഭീഷണിപ്പെടുത്തി യതിനാൽ ജോയ് എബ്രാഹാമിനെ തന്നെ ഉദ്ഘാടകനായി നില നിർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ പാർട്ടി ഉന്നതാധികാര കമ്മിററി അംഗമാണ് അപു ജോസഫ് . പാർട്ടിയിലെ മറ്റൊരു പദവികളിലും പ്രവർത്തിക്കാതെ നേരിട്ട് സ്റ്റീയറിങ് കമ്മിറ്റി അംഗം ആക്കിയതിൽ പല മുതിർന്ന നേതാക്കൾക്കും പ്രതിഷേധമുണ്ട്
ജോയി എബ്രഹാം, ജോണി നെല്ലൂർ, വക്കച്ചൻ മറ്റത്തിൽ എന്നിവരെല്ലാം അസ്വസ്ഥരാണെങ്കിലും അപ്പുവിന് ഒപ്പമാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്പുതിയ പാർട്ടിയിൽ വൈസ് ചെയർമാൻ പദവിയിൽ മകൻ എത്തിയേക്കുമെന്നാണ് സൂചന.

കോട്ടയം ആസ്ഥാനമാക്കിയുള്ള പുതിയ പാർട്ടി രൂപീകരണം ഫെബ്രുവരിയിൽ തന്നെയുണ്ടാകുമെന്നാണ് സൂചന. ചെണ്ടയായിരിക്കും പാർട്ടി ചിഹ്നമെന്ന് ജോസഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേരളാകോൺഗ്രസിന്റെ സീറ്റുകളിൽ കണ്ണു വെച്ച് കോൺഗ്രസ് നീക്കം സജീവമായി. ഇതിനിടെ വിട്ടുവീഴ്ച്ച ഇല്ലെന്ന് പിജെ ജോസഫിന്റെ പാർട്ടി പറയുന്നു.

കഴിഞ്ഞ തവണ മത്സരിച്ച മുഴൂവൻ സീറ്റുകളും വേണമെന്ന അവകാശവാദം ജോസഫും തുടങ്ങി. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകൾ തന്നെ ഇത്തവണയും വേണമെന്നാണ് ജോസഫിന്റെ ആവശ്യം. ജോസ് കെ മാണിയുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ കേരളാകോൺഗ്രസിലെ ഒട്ടുമിക്ക നേതാക്കളും ജോസഫിന്റെ പാളയത്തിലേക്ക് പോന്നിരുന്നു.

ഇവരെല്ലാം തന്നെ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റുമോഹവുമായി എത്തിയിരിക്കുകയാണ്. ജോണി നെല്ലൂരും ജോസഫ് എം പുതുശ്ശേരിക്കും ജോയ് ഏബ്രഹാമിനുമെല്ലാം സീറ്റുകൾ കണ്ടുപിടിക്കേണ്ട സ്ഥിതിയുണ്ട്.
കേരളാകോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്ന ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനാണ് ഉദ്ദേശം.

എന്നാൽ സിഎഫ് തോമസിന് ശേഷം ചങ്ങനാശ്ശേരിയിൽ താൽപ്പര്യം പ്രകടിപ്പിച്ച് ജോസഫ് വിഭാഗത്തിലുള്ളത് നാലു നേതാക്കളാണ്.
മൂവാറ്റുപുഴയിൽ മത്സരിക്കാൻ ജോസഫ് വാഴയ്ക്കനും ജോണി നെല്ലൂരും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരേ ഫ്രാൻസിസ് ജോർജ്ജിനെ പരിഗണിച്ചേക്കും.

മലബാറിലെ വിജയപ്രതീക്ഷ കുറഞ്ഞ സീറ്റുകൾ കോട്ടയത്തിന് പകരമായി വിട്ടുനൽകാനാണ് കേരളാ കോൺഗ്രസിന്റെ നീക്കം. മകൻ അപുവിനെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടിറക്കേണ്ട എന്ന നിലപാടിലാണ് പിജെ ജോസഫ്.
ഫെബ്രുവരി 15 ന് മുൻപ് പാർട്ടിയിൽ പുനഃസംഘടന നടക്കും. അപു മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.ഏറ്റവുംഉയർന്ന പാർട്ടി പദവിയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.