play-sharp-fill
കോട്ടയത്ത് ട്രാൻസ്‌ജെൻഡറുകളും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിൽ സംഘർഷം: നഗരമധ്യത്തിൽ ഇരുകൂട്ടരും അഴിഞ്ഞാടിയതോടെ ഗതാഗത കുരുക്കും

കോട്ടയത്ത് ട്രാൻസ്‌ജെൻഡറുകളും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിൽ സംഘർഷം: നഗരമധ്യത്തിൽ ഇരുകൂട്ടരും അഴിഞ്ഞാടിയതോടെ ഗതാഗത കുരുക്കും

സ്വന്തം ലേഖകൻ

കോട്ടയം : നഗരമധ്യത്തിൽ ഒട്ടോറിക്ഷാ തൊഴിലാളികളും തമ്മിൽ വാക്കേറ്റം.  കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ വച്ചാണ് ട്രാൻസ്‌ജെൻഡറുകളും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിൽ വാക്കേറ്റമുണ്ടായത്.

കോട്ടയം ഷെൽട്ടർഹോമിൽ  നിന്നും  തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രശ്മി ഗോപൻ, ഭർത്താവ് സുൽഫിക്കർ. അരുണിമ എന്നിവരടങ്ങുന്ന സംഘം ഒട്ടോറിക്ഷയിൽ നാല് പേർക്ക് കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചെറിയ ഓട്ടോറിക്ഷയിൽ നാല് പേർക്ക് കയറാൻ പറ്റില്ലെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ അറിയിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിതൊഴിലാളികൾ മോശമായ് പെരുമാറിയെന്ന് ആരോപിച്ചാണ് ട്രാൻസ്‌ജെൻഡറുകൾ ഓട്ടോറിക്ഷ തൊഴിലാളികളുമായി തർക്കത്തിലേർപെട്ടത്. ഓട്ടം പോവുന്നതിന് ഓട്ടോറിക്ഷയെ സമീപിച്ചെങ്കിലും അവൻ ഓട്ടം പോവാൻ തയ്യാറായില്ലെന്നും തങ്ങൾക്ക് നേരെ അശ്ലീല പദപ്രയോഗം നടത്തിയെന്നും ട്രാൻസ്‌ജെൻഡറുകൾ പറയുന്നു.

അതേസമയം തങ്ങളുടെ ഭാഗത്ത് തെറ്റ് ഒന്നും ഇല്ലെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്.അതേസമയം ഇവർ ഓട്ടത്തിനായ് തെരഞ്ഞെടുത്തത് ചെറിയ വണ്ടിയാണെന്നും നാലു പേരുള്ളതിനാൽ തൊട്ടപ്പുറത്തെ വലിയ ഓട്ടോറിക്ഷ തെരഞ്ഞെടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നുമാണ് ഓട്ടോറിക്ഷ തൊഴിലാളി രാജു തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.

തങ്ങൾ ഒരുപാട് ട്രാൻസ്ജൻഡറുകളെ ദിവസേന കാണാറുണ്ടെന്നും അവർ സമൂഹത്തിന്റെ ഭാഗമാണെന്ന ബോധവും തനിക്കുണ്ടെന്നും അവർക്കു വേണ്ട പരിഗണന നൽകിയുമാണ് നാളിതുവരെ ജോലിചെയ്തതെന്നും ഓട്ടോറിക്ഷാ ഡ്രൈവന്മാർ പറഞ്ഞു. പകലും രാത്രിയിലുമടക്കം  കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും വഴിയാത്രക്കാർക്കും ഇവർ സ്ഥിരം തലവേദന സൃഷ്ടിക്കാറുണ്ടെന്നും ഓട്ടോറിക്ഷാ ഡ്രൈവമാർ പറഞ്ഞു.

വാക്കേറ്റമുണ്ടായതിനെ തുടർന്ന് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി.തുടർന്ന് ഇരു വിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ പൊലീസിൽ പരാതി നൽകി. സംഘർഷത്തിൽ  നേരിയ തോതിൽ ഗതാഗതക്കുരുക്കും ഉണ്ടായി.