കര്‍ഷകപ്രക്ഷോഭത്തിന് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യദാര്‍ഢ്യം: പ്രകടനവും യോഗവും നടത്തി

കര്‍ഷകപ്രക്ഷോഭത്തിന് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യദാര്‍ഢ്യം: പ്രകടനവും യോഗവും നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: പ്രതികൂലകാലാവസ്ഥയും കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരനടപടികളും കൂസാതെ, 60-ലേറെ ദിവസങ്ങളായി തുടര്‍ന്നുവരുന്ന ഐതിഹാസിക കര്‍ഷകസമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് ജീവനക്കാരും അദ്ധ്യാപകരും ഐക്യദാര്‍ഢ്യപ്രകടനങ്ങളും യോഗവും നടത്തി.

കര്‍ഷകദ്രോഹ നിയമങ്ങള്‍ ഉപേക്ഷിക്കുക, വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുക, തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമങ്ങള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യപ്രകടനവും യോഗവും നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന പ്രകടനത്തെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.