പാലായിലെ ഹോട്ടല്‍ ഉദ്ഘാടനം അനാവശ്യവും രാഷ്ട്രീയപ്രേരിതവും; പിന്നില്‍ കേരള കോണ്‍ഗ്രസ്- സിപിഎം-സംഘപരിവാര്‍ അജണ്ട ; വിദ്വേഷപ്രചരണത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി
സ്വന്തം ലേഖകന്‍
പാലാ: ഹോട്ടല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന അസഹിഷ്ണുത പ്രചാരണത്തിനെതിരെ ശബ്ദമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. മതസ്പര്‍ദ്ധയ്ക്ക് വഴിവയ്ക്കുന്ന ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ കേരള കോണ്‍ഗ്രസ്- സിപിഎം -സംഘപരിവാര്‍ അജണ്ടയാണെന്നും പുരോഹിതരെ പോലും ഇത്തരം വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
‘പാലായില്‍ അധികം സാന്നിധ്യമില്ലാത്ത ഒരു പ്രത്യേക മതവിഭാഗത്തെക്കുറിച്ചാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്. ഇത് താല്‍ക്കാലികമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തം. പാലായുടെ മതേതര പാരമ്പര്യത്തോടു കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണ് ഇത് എന്ന് വിദ്വേഷ പ്രചരണം നടത്തുന്നവര്‍ ഓര്‍മ്മിക്കണം. നേതാക്കള്‍ സ്വന്തം അണികളെ ഉത്തരം പ്രചരണങ്ങളില്‍ നിന്നും വിലക്കുവാനുള്ള ആര്‍ജ്ജവം കാണിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജപ്രചരണങ്ങള്‍ തടയുവാനും, സാമൂഹ്യ അവബോധം സൃഷ്ടിക്കുവാനും ആയി യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുംദിവസങ്ങളില്‍ വിപുലമായ ബോധവല്‍ക്കരണം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.’ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് പറഞ്ഞു.