
മലയാള സിനിമയുടെ മുത്തച്ഛൻ ഇനിയില്ല; നടൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു
സ്വന്തം ലേഖകൻ
കണ്ണൂര്‍: ചലച്ചിത്ര നടനും സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (97) അന്തരിച്ചു. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവ് ആകുകയും ചെയ്തിരുന്നു.
എങ്കിലും വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് മരണം സംഭവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

1996-ല്‍ പുറത്തുവന്ന ദേശാടനം ആയിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ആദ്യത്തെ ചിത്രം. ഏറെ ശ്രദ്ധ നേടിയ ചിത്രം കല്യാണരാമനിലേതാണ്
ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, കളിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . പിന്നീട് സൂപ്പര്‍താരമായ രജനീകാന്തിന്‍റെ ചിത്രമായ ചന്ദ്രമുഖിയിലും അദ്ദേഹം വേഷമിട്ടു
Third Eye News Live
0
Tags :