video
play-sharp-fill

നിങ്ങൾ അറിയുന്നുണ്ടോ ഒരു പടം പിടിക്കാൻ ഫോട്ടോഗ്രാഫർ നടത്തുന്ന പരിശ്രമം..! ബി.എസ്.എൻ.എല്ലിന്റെ കേബിൾ തകരാർ പരിഹരിക്കാനിറങ്ങിയ തൊഴിലാളികൾക്കൊപ്പം കുഴിയിലിറങ്ങി ഫോട്ടോഗ്രാഫർ; വൈറലായി ദേശാഭിമാനിയുടെ കോട്ടയത്തെ യുവ ഫോട്ടോഗ്രാഫർ ജിഷ്ണു പൊന്നപ്പന്റെ ഫോട്ടോ മേക്കിംങ് വീഡിയോ; കുഴിയിലിറങ്ങിയ ജിഷ്ണുവിന്റെ വീഡിയോ ഇവിടെ കാണാം

നിങ്ങൾ അറിയുന്നുണ്ടോ ഒരു പടം പിടിക്കാൻ ഫോട്ടോഗ്രാഫർ നടത്തുന്ന പരിശ്രമം..! ബി.എസ്.എൻ.എല്ലിന്റെ കേബിൾ തകരാർ പരിഹരിക്കാനിറങ്ങിയ തൊഴിലാളികൾക്കൊപ്പം കുഴിയിലിറങ്ങി ഫോട്ടോഗ്രാഫർ; വൈറലായി ദേശാഭിമാനിയുടെ കോട്ടയത്തെ യുവ ഫോട്ടോഗ്രാഫർ ജിഷ്ണു പൊന്നപ്പന്റെ ഫോട്ടോ മേക്കിംങ് വീഡിയോ; കുഴിയിലിറങ്ങിയ ജിഷ്ണുവിന്റെ വീഡിയോ ഇവിടെ കാണാം

Spread the love

വിഷ്ണു ഗോപാൽ

കോട്ടയം: ഓരോ ദിവസവും നിങ്ങളുടെ വീട്ടുമുറ്റത്തെത്തുന്ന ദിനപത്രത്തിന്റെ പേജുകളിൽ വരുന്ന ചിത്രങ്ങൾക്കു പിന്നിലും ഓരോ കഥയുണ്ട്. ഓരോ ചിത്രത്തിലും സൂക്ഷിച്ചു നോക്കിയാൽ ഫോട്ടോഗ്രാഫർമാരുടെ ക്യാമറയും കയ്യും കണക്കുകളും കഥകളും പറയുന്നത് കേൾക്കാം.. കാണാം..! ഇത്തരത്തിൽ ഒരു ഫോട്ടോഗ്രാഫറുടെ പരിശ്രമത്തിന്റെ അത്യപൂർവമായ കഥപറയുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത്. ഒരു സാധാ ചിത്രമായി മാറാവുന്ന ചിത്രത്തെ വ്യത്യസ്തമാക്കിയത്, ആ ചിത്രത്തിന്റെ ‘മേക്കിങ് വീഡിയോയായിരുന്നു..!’ വീഡിയോ ഇവിടെ കാണാം –

 

ബേക്കർ ജംഗ്ഷനിലെ ഭൂഗർഭ അറയിൽ ബി.എസ്.എൻ.എല്ലിന്റെ കരാർ തൊഴിലാളികൾ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് ദേശാഭിമാനിയിലെ യുവ ഫോട്ടോഗ്രാഫറായ ജിഷ്ണു ഇതുവഴി എത്തുന്നത്. ഒരു കൗതുകത്തിനായാണ് ബേക്കർ ജംഗ്ഷനിലെ ഈ ജോലിയുടെ ചിത്രം ജിഷ്ണു പകർത്താൻ ശ്രമിച്ചത്. എന്നാൽ, ഈ ചിത്രം പകർത്തുന്നതിനായി തൊഴിലാളികൾക്കൊപ്പം ഭൂഗർഭ അറിയിലേയ്ക്കു ജിഷ്ണു കോണിയിൽ തൂങ്ങി ഇറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോട്ടോഗ്രാഫർ ജിഷ്ണു പൊന്നപ്പൻ

ജിഷ്ണു കോണിയിൽ തൂങ്ങി ഭൂഗർഭ അറയ്ക്കുള്ളിലേയ്ക്കു ഇറങ്ങി, ചിത്രം പകർത്തിയ ശേഷം തിരികെ വരുന്ന വീഡിയോ ജിഷ്ണുവിന്റെ സുഹൃത്തായ ഫോട്ടോഗ്രാഫർ തന്നെയാണ് പകർത്തിയത്. അതീവ പ്രാധാന്യത്തോടെ ജിഷ്ണുവിന്റെ ബൈലൈൻ സഹിതം ദേശാഭിമാനി ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിത്രവും, ചിത്രം പകർത്താനുള്ള സാഹസവും വീഡിയോ സഹിതം ജിഷ്ണു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തു. ഇതോടെയാണ് സംഭവം കൈവിട്ടു പോയത്. സോഷ്യൽ മീഡിയ ജിഷ്ണുവിന്റെ ചിത്രത്തെയും, മേക്കിംങ് വീഡിയോയെയും ഏറ്റെടുത്തു കഴിഞ്ഞു.