video
play-sharp-fill
കോട്ടയം നഗരസഭ ഒന്നാം വാർഡ് പ്രാഥമിക പുനരധിവാസം പൂർത്തീകരിച്ച് റസിഡൻസ് കൂട്ടായ്മ മാതൃകയായി

കോട്ടയം നഗരസഭ ഒന്നാം വാർഡ് പ്രാഥമിക പുനരധിവാസം പൂർത്തീകരിച്ച് റസിഡൻസ് കൂട്ടായ്മ മാതൃകയായി

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയിലെ ഒന്നാം വാർഡായ ഗാന്ധിനഗർ -മുടിയൂർക്കര പ്രദേശത്തെ വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് പത്തുകിലോ അരിയും കൂടാതെ അതിനാവശ്യമായ പച്ചക്കറി,പലവ്യഞ്ജനങ്ങളും പ്രദേശത്തെ റസിഡൻസ് അസ്സോസിയേഷനായ നിവാസിയുടെ നേതൃത്വത്തിൽ വീടുകളിലെത്തിച്ച് വാർഡിലെ ദുരിതാശ്വാസ പ്രവർത്തനം സമ്പൂർണ്ണമാക്കി. ഇതോടെ പ്രളയത്തിനു ശേഷം അടിയന്തിര പുനരധിവാസം പൂർത്തിയാക്കുന്ന വാർഡുകളിൽ ഒന്നായി ഗാന്ധിനഗർ ഒന്നാം വാർഡ് മാറി. നിവാസി അസ്സോസിയേഷന്റെ ഓണാഘോഷപരിപാടികൾക്ക് വിപുലമായ ബുക്ക് ലെറ്റ്‌നോട്ടീസടിച്ച് വച്ചു കഴിഞ്ഞപ്പോഴാണ് ദുരിതം കേരളത്തെ ബാധിച്ചത്.

ഓണാഘോഷപരിപാടികൾ വേണ്ടെന്ന് വച്ച് പരസ്യവരുമാനവും അംഗങ്ങളുടെ പ്രത്യേക സംഭാവനകളും സ്വീകരിച്ച് മാത്രമാണു നിവാസി മുടിയൂർക്കരക്കാരെ സംരക്ഷിക്കുവാനിറങ്ങിയത്. നിവാസിയിൽ അംഗത്വമുള്ള എല്ലാ വീടുകളും,കൂടാതെയുള്ള ചിലവീടുകളും നിവാസി പ്രവർത്തകർ നേരിട്ട് സന്ദർശിച്ചാണ് ആശ്വാസ സന്ദേശം എത്തിച്ചത്, ഇനിയും ആവശ്യങ്ങൾ അറിയിക്കുന്നതു നിർദ്ദേശം നൽകിക്കൊണ്ടാണ് നിവാസി പ്രവർത്തകർ യാത്രപറഞ്ഞത്. ഇലക്ട്രിക് ഫിറ്റിംഗ്‌സ്, തടിപ്പണികൾ, മെഡിക്കൽ സഹായങ്ങൾ, പുസ്തകം, നോട്ട് ബുക്ക്, സർക്കാർ സഹായങ്ങൾക്കുള്ള നടപടിക്രമങ്ങൾ, ഇങ്ങനെയുള്ള തുടർ ആവശ്യങ്ങൾ അറിയിക്കുന്ന പക്ഷം അർഹിക്കുന്നവരെ പരിഗണിക്കുമെന്ന് അസ്സോസിയേഷൻ ഭാരവാഹികളായ കെ.ആർ.ജയകുമാർ, ജോൺ ജേക്കബ് വേങ്ങച്ചേരിൽ, എന്നിവർ പറഞ്ഞു. രക്ഷാധികാരികളായ എ.പി മണി, അഡ്വ.അനിൽ ഐക്കര, ഭാരവാഹികളായ എൻ ജി നന്ദകുമാർ, കെ കെ ഹരിദാസൻ, കെ കെ ഗോപിനാഥൻ,കെ സുരേന്ദ്ര ബാബു,കല്യാണ കൃഷ്ണൻ, എന്നിവർ പങ്കെടുത്തു. നഗരപ്രദേശത്തെ ഓരോ വാർഡുകളിലും ഇതേപോലെ റസിഡൻസ് അസ്സോസിയേഷനുകൾ പ്രവർത്തിക്കുന്ന പക്ഷം സർക്കാരിന്റെ അധികബാദ്ധ്യത ലഘൂകരിക്കുമെന്ന് നിവാസി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group