കോവിഡ് വാക്‌സിന്‍ വീട്ടില്‍ നിര്‍മ്മിക്കാമോ? സത്യാവസ്ഥ ഇതാണ്
സ്വന്തം ലേഖകന്‍
കൊച്ചി: കോവിഡ് വാക്‌സിന്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് ലോകം. ഇന്ത്യയില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും രണ്ട് കോടി ഫ്രണ്ട്‌ലൈന്‍ പ്രവര്‍ത്തകരും 50 വയസ്സിന് മുകളിലുള്ള 27 കോടി പൗരന്മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നല്‍കുക. ജനുവരി 16 ന് ഡല്‍ഹി എയിംസിലെ ശുചീകരണ തൊഴിലാളിയാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
ശാസ്ത്രത്തോട് നന്ദി പറയേണ്ട ഈ സാഹചര്യത്തിലും ഇന്ത്യക്കാര്‍ക്ക് അറിയേണ്ടത് കോവിഡ് വാക്‌സിന്‍ വീട്ടില്‍ നിര്‍മ്മിക്കാമോ എന്നാണ്. ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം തുടങ്ങിയതു മുതല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചത് ഈ കര്യമാണ്. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ച രാവിലേയും ഗൂഗിളിലെ ട്രെന്റിങ് ടോപ്പിക് ഇതായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഈ ചോദ്യത്തിന്റെ ഉത്തരം ഇല്ല എന്നു തന്നെയാണ്. മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവിലാണ് രണ്ട് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി ലഭിച്ചത്. ഇന്ത്യയില്‍ കോവിഡ് മഹാമാരി രൂക്ഷമായ സമയത്തും ഇതേ ചോദ്യം ഗൂഗിളില്‍ ട്രെന്റിങ്ങായിരുന്നു.