സാരിയുടുത്ത് മുല്ലപ്പൂവും ചൂടി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മീശ വടിച്ച സുന്ദരിമാർ നഗരം കീഴടക്കുന്നു; അടുത്ത് കൂടുന്നവരെ പ്രലോഭിപ്പിച്ച് ഇടവഴികളിലെത്തിച്ച് പണം തട്ടിയെടുക്കും ; കോട്ടയം നഗരത്തിൽ പുതിയ തട്ടിപ്പ്
- സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡിലും സമീപത്തെ തിയേറ്റര്‍ റോഡിലും തിരുനക്കരയിലും തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. പുരുഷ സംഘങ്ങൾ ട്രാന്‍സ് ജെന്‍ഡറുകള്‍ എന്ന വ്യാജേന സ്ത്രീവേഷം കെട്ടിയാണ് തട്ടിപ്പ് നടത്തുന്നത്.
സാരിയുടുത്ത്, മുല്ലപ്പൂവും ചൂടിയാണ് ഈ സാമൂഹ്യവിരുദ്ധര്‍ നഗരത്തില്‍ തട്ടിപ്പിനായി എത്തുന്നത്. ലഹരി വില്‍പ്പനയും ലൈംഗിക തൊഴിലും അതിന്റെ പേരിലുള്ള ബ്‌ളാക്ക് മെയിലിംഗും പണം വെട്ടിപ്പുമാണ് ഇവരുടെ പരിപാടി.
ക്ലീൻ ഷേവ് ചെയ്ത് സ്ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവര്‍ത്തകരായ സ്ത്രീകളാണെന്നു കരുതി പലരും അടുത്തു കൂടും. എന്നാൽ അടുത്ത് കൂടുന്നവരെ ഇടവഴികളിലേക്ക് വിളിച്ചുകൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. എന്നാൽ നാണക്കേടോര്‍ത്ത് ആരും പരാതി നല്‍കുകയുമില്ല. ഇതാണ് തട്ടിപ്പ് സംഘത്തിന് വളരാൻ വളമാകുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ്, നാഗമ്പടം എന്നിവിടങ്ങളായിരുന്നു ഇവരുടെ കേന്ദ്രം.എന്നാൽ ഇപ്പോൾ കെ.എസ്.ആര്‍.ടി.സി, തിരുനക്കര പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്.
തിരുനക്കര മൈതാനത്തിനു സമീപം സ്ത്രീകളും കുട്ടികളുമടക്കം കടന്നുപോകുമ്പോൾ അസഭ്യം പറയുന്നുവെന്നും പരാതി ഉണ്ട്. പൊലീസ് താക്കീത് ചെയ്താലും ഇയാള്‍ കറങ്ങിത്തിരിഞ്ഞ് അവിടെ തന്നെ വരും. നേരത്തെ ഇവരെ പൊലീസ് അടിച്ചോടിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അടികൊടുക്കാന്‍ ചെന്നാല്‍ കണ്ടു നില്‍ക്കുന്നവര്‍ വീഡിയോ പിടിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും. സ്ത്രീവേഷക്കാരായതിനാല്‍ പൊലീസുകാരുടെ പണി പോകുമെന്ന് ഓർത്ത് പൊലീസും കണ്ണടയ്ക്കുകയാണ്.