video
play-sharp-fill
ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര നിലപാട് കുറ്റകൃത്യമാണ്: ജോസ് കെ.മാണി

ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര നിലപാട് കുറ്റകൃത്യമാണ്: ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം: ക്രൂഡോയിൽ വിലവർദ്ധനവിൻറെ പേരിൽ തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി പകൽ കൊള്ളയാണെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പൻറെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിസ്‌ക്വയറിൽ നിന്നും ഹെഡ്‌പോസ്റ്റോഫീസിലേക്ക് കേന്ദ്രസർക്കാർ കേരളത്തെ പിന്നോട്ടടിക്കുന്ന വിലക്കയറ്റത്തിനെതിരെ നടത്തിയ പിന്നോട്ടു നടപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്റ്റംസ്, എക്‌സൈസ് തീരുവകകൾ വർദ്ധിപ്പിച്ച് രാജ്യത്ത ഇന്ധനവില കൂട്ടുന്നത് ജനങ്ങളോടുള്ള ക്രൂരതയാണ്. അസംസ്‌കൃത എണ്ണവില അന്താരാഷ്ട്ര വിപണിയിൽ 5 വർഷം മുമ്പുള്ളതിനെക്കാൾ 30 ശതമാനം കുറഞ്ഞ് നില്ക്കുമ്പോൾ രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്ര നിലപാട് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ കാലവർഷക്കെടുതിയിൽ നിന്നും വിമുക്തമാകാൻ കേരളം ഒറ്റക്കെട്ടായി പുനരധിവാസ പ്രവർത്തനത്തിൽ ശ്രദ്ധിക്കുമ്പോൾ പാചകവാതകവില വർദ്ധിപ്പിച്ചിരിക്കുന്നത് കേരളത്തിന് താങ്ങാൻ കഴിയില്ലാ എന്നും ജോസ് കെ.മാണി എം.പി ചൂണ്ടിക്കാട്ടി. സംസ്ഥാനസർക്കാർ വൈദ്യുതിയും പെട്രോൾ ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള സെസ് ഉൾപ്പെടെയുള്ള അധിക നികുതി പിൻവലിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, യൂത്ത് ഫ്രണ്ട് (എം) ജനറൽ സെക്രട്ടറി എം. മോനിച്ചൻ, സാജൻ തൊടുക, ജെയ്‌സൺ ജോസഫ്, ബിജു കുന്നേപ്പറമ്പൻ, ജോർഡിൻ കിഴക്കേത്തലയ്ക്കൽ, സുമേഷ് ആൻഡ്രൂസ്, ബിജു ടി.ഡിക്രൂസ്, ആൻറണി കളമ്പുകാടൻ, സാബു കണിപ്പറമ്പിൽ, തോമസ് കോട്ടൂർ, ഷാജി പുളിമൂടൻ, സിറിയക് ചാഴികാടൻ, അജിത് മുതിരമല, ജോയ്‌സി കാപ്പൻ, സജി തടത്തിൽ, ജോളി മടുക്കക്കുഴി, ഗൗതം എൻ.നായർ, ജെയ്‌സൺ ഞൊങ്ങിണി, ഷെയിൻ ജോസഫ്, ജോയി ചെറുപുഷ്പം എം.കെ. ചന്ദ്രൻ, റെജി ആറാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട്, മനു പാമ്പാടി, ശ്രീകാന്ത് എസ്. ബാബു, ഷിനു പാലത്തിങ്കൽ, സോജൻ വിളങ്ങാട്, സിജോ പ്ലാത്തോട്ടം, അഖിൽ ഉള്ളംപള്ളിൽ, ജോൺസ് മാങ്ങാപ്പള്ളിൽ, അനീഷ് കൊക്കര, രൂപേഷ് ഏബ്രഹാം, അനീഷ് തോരണം, റെനീറ്റോ താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.