play-sharp-fill
കല്യാണം ആലോചിച്ച് മടുത്തു; കാണക്കാരിയില്‍ 36കാരന്‍ വധുവിനെ തേടി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു; ചിത്രങ്ങള്‍ വൈറല്‍

കല്യാണം ആലോചിച്ച് മടുത്തു; കാണക്കാരിയില്‍ 36കാരന്‍ വധുവിനെ തേടി ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു; ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകന്‍

കോട്ടയം: കാണക്കാരിയില്‍ 36കാരന്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം ചെയ്തു, ബ്രോക്കര്‍മാരെ കണ്ടു, പ്രയോജനമുണ്ടായില്ല. ഒടുവില്‍ തോറ്റു കൊടുക്കാന്‍ മനസ്സില്ലെന്ന് ഉറപ്പിച്ച് വധുവിനെ തേടി ഫ്ളക്‌സ് ബോര്‍ഡ് വച്ചിരിക്കുകയാണ്
കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യനാണ് വധുവിനെ തേടി ഫ്ളക്സ് ബോര്‍ഡ് വച്ചത്.


‘വധുവിനെ തേടുന്നു.ഡിമാന്‍ഡുകള്‍ ഇല്ലാതെ, മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട്, സ്‌നേഹമാണ് വലുതെന്ന ചിന്താഗതിയില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ വധുവിനെ ആവശ്യമുണ്ട്..’ എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ അനീഷ് കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയായില്ല. ഒടുവില്‍ വയസ് 36 കടന്നതോടെയാണ് അനീഷ് സെബാസ്റ്റ്യന്‍ റോഡരികില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.
ബോര്‍ഡുകണ്ട് വിളിക്കുന്ന എല്ലാവര്‍ക്കും അറിയേണ്ടത് കല്യാണം കഴിഞ്ഞോ എന്നാണ്. ഇല്ല എന്ന് മറുപടി പറഞ്ഞു മടുത്തു. ഇത്രയുമായ സ്ഥിതിക്ക് ഇനി എപ്പോള്‍ കല്യാണം കഴിയുന്നോ, അപ്പോഴേ ബോര്‍ഡു മാറ്റൂവെന്ന് തറപ്പിച്ച് പറയുന്നു അനീഷ്.

മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കിയപ്പോഴാണ് മിക്കവര്‍ക്കും ആവശ്യം ഗവണ്‍മെന്റ് ജോലിക്കാരെയാണ്. പിന്നെ വിവാഹദല്ലാള്‍മ്മാരെ ആശ്രയിച്ചെങ്കിലും ഗുണമുണ്ടായില്ല. സ്ത്രീധനം ആവശ്യമില്ലെന്ന് പറയുമ്പോള്‍ ചെറുക്കന് എന്തോ കുഴപ്പമുണ്ടന്നാണ് ആളുകള്‍ ധരിക്കുന്നതെന്ന് അനീഷ് പറയുന്നു.

പ്രായമായ മാതാപിതാക്കളും ഒരു ചേട്ടനും സഹോദരിയുമാണ് അനീഷിനുള്ളത്. കാണക്കാരിയില്‍ കുടുംബപരമായി ലഭിച്ച തടിമില്ല് നടത്തുന്ന അനീഷിന്റെ വിവാഹം വിവിധ കാരണങ്ങള്‍ക്കൊണ്ടാണ് നീണ്ടുപോയത്. 35 വയസിലെത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്.