video
play-sharp-fill
നീലിമംഗലത്ത് വീടിന് തീപിടിച്ചു; വീട് ഭാഗികമായി കത്തി നശിച്ചു; രക്ഷാ പ്രവർത്തനം തുടരുന്നു

നീലിമംഗലത്ത് വീടിന് തീപിടിച്ചു; വീട് ഭാഗികമായി കത്തി നശിച്ചു; രക്ഷാ പ്രവർത്തനം തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം: നീലിമംഗലത്ത് വീടിന് തീപിടിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. നീലിമംഗലം പനച്ചാമറ്റത്തിൽ വിശ്വത്തിന്റെ വീടാണ് ഉച്ചക്ക് 3 മണിയോടെ കത്തി നശിച്ചത്. വീടിന്റെ സമീപത്ത് അടുക്കള ഭാഗത്തുകൂടി തീ പടരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് സൂചന. അഗ്നിരക്ഷാസേനാ പ്രവർത്തകരെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാധമിക വിലയിരുത്തൽ. ഗാന്ധിനഗർ പോലീസും വൻ നാട്ടുകാരുടെ സംഘവും സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്.