play-sharp-fill
തിരുവനന്തപുരത്ത് കർട്ടനിട്ട ഏമാൻമാരേ തൊടാൻ ഉദ്യോഗസ്ഥർക്ക് പേടി;  കൂളിംഗ് ഫിലിമും കർട്ടനുമിട്ട 84 പേർ കോട്ടയത്ത് പിടിയിൽ: ഓപ്പറേഷൻ സ്ക്രീനിൽ  ആദ്യദിനം ലഭിച്ചത് 18500 രൂപ പിഴ

തിരുവനന്തപുരത്ത് കർട്ടനിട്ട ഏമാൻമാരേ തൊടാൻ ഉദ്യോഗസ്ഥർക്ക് പേടി; കൂളിംഗ് ഫിലിമും കർട്ടനുമിട്ട 84 പേർ കോട്ടയത്ത് പിടിയിൽ: ഓപ്പറേഷൻ സ്ക്രീനിൽ ആദ്യദിനം ലഭിച്ചത് 18500 രൂപ പിഴ

സ്വന്തം ലേഖകൻ

കോട്ടയം: തിരുവനന്തപുരത്ത് കർട്ടനിട്ട ഏമാൻമാരേ തൊടാൻ ഉദ്യോഗസ്ഥർക്ക് പേടിയാണെങ്കിൽ കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് തല ഉയർത്തി രംഗത്ത്.
വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിങ്ങ് ഫിലിം ഒട്ടിച്ചവരെ പിടികൂടാനുള്ള ഓപ്പറേഷൻ സ്ക്രീനിൻ്റെ ഭാഗമായി ജില്ലയിൽ വിവിധ താലൂക്കുകളിലായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം നടത്തിയ പരിശോധനയിൽ 84 കേസ് രജിസ്റ്റർ ചെയ്തു.


സൺ ഗ്ലാസ് ഒട്ടിച്ച 71 വാഹനങ്ങൾക്ക് എതിരെയും , കർട്ടൻ ഇട്ട 13 വാഹനങ്ങൾക്ക് എതിരെയും കേസെടുത്തു. 18500 രൂപ വിവിധ കേസുകളിലായി പിഴ ഈടാക്കി. മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ ആറ് സ്ക്വാഡുകളാണ്  പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിലിമും കർട്ടനും  നീക്കം ചെയ്യാതെ വീണ്ടും വാഹനം ഉപയോഗിക്കുന്നതായി കണ്ടാൽ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ആർ.ടി.ഒ ടോജോ എം തോമസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. നിയമ ലംഘനം കണ്ടെത്തിയാൽ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്നില്ല.

ക്യാമറയിൽ ചിത്രം പകർത്തി പരിശോധന നടത്തുകയാണ് ചെയ്യുന്നത്. തപാൽ മുഖേന നോട്ടിസ് അയക്കുന്നില്ല. വാഹന ഉടമയുടെ ഫോണിൽ എസ്.എം.എസ് ആയി കേസിൻ്റെ അറിയിപ്പ് ലഭിക്കും.

വാഹന ഉടമയ്ക്ക് തന്നെ echallan.parivahan.gov.in  എന്ന വെബ് സൈറ്റിൽ പരിശോധിക്കാവുന്നതും, ഫോൺ നമ്പർ സ്വയം  update  ചെയ്യാവുന്നതുമാണ്. vahan* വെബ് സൈറ്റ് വഴി മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ ഓൺലൈൻ ആയതിനാൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യപ്പെടേണ്ടത് അവശ്യമാണ്. വാഹന സംബന്ധമായ സർവീസുകൾ വാഹന ഉടമകളുടെ അറിവോടെയാണോ എന്ന് തീരുമാനിക്കുന്നത് മൊബൈൽ ഫോണിൽ ലഭിക്കുന്ന എസ്എംഎസ് അലർട്ട് വഴിയാണ്.