play-sharp-fill
ആര്‍എസ്എസ് എന്ന ഭീകരസംഘടനയെ നിരോധിക്കണം; ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍

ആര്‍എസ്എസ് എന്ന ഭീകരസംഘടനയെ നിരോധിക്കണം; ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് സംഘടനയെ നിരോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ ഐക്യരാഷട്രസഭയില്‍. ഹിന്ദുത്വ പ്രത്യശാസ്ത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപിയും ആര്‍എസ്എസും ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഭീഷണിയാണെന്നും 2020ല്‍ നടന്ന ഡല്‍ഹി കലാപം ഇതിന്റെ ഫലമാണെന്നും പാകിസ്ഥാന്‍ വിമര്‍ശിച്ചു.

അന്താരാഷ്ട്ര തലത്തിലെ സമാധാനത്തിനും സുരക്ഷയ്ക്കും ആര്‍എസ്എസ് വെല്ലുവിളിയാണെന്ന് യുഎന്നിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി മുനിര്‍അക്രം ആരോപിച്ചു. സംഘപരിവാറിനെ എങ്ങനെ ഇല്ലാതാക്കാം എന്ന് സംബന്ധിച്ച വിശദമായ ഒരു ആക്ഷന്‍ പ്ലാനും പാക് അംബാസഡര്‍ ഐക്യരാഷ്ട്രസഭയുടെ 15അംഗസെക്യൂരിറ്റി കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐക്യരാഷ്ട്രസഭയുടെ 1267 സാന്‍ക്ഷന്‍സ് കമ്മിറ്റിയുടെ പരിധിക്കുള്ളില്‍ ആര്‍എസ്എസിനെയും കൊണ്ടുവരണം എന്നാണ് പാക് അംബാസഡര്‍ സുരക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്.