വനിതാ സംരഭകയ്ക്കു നേരെ ബിജെപി വാർഡ് മെമ്പറുടെ കൈയ്യേറ്റശ്രമം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുമരകം : കുമരകം അക്ഷയ സെന്റെർ വനിത സംരഭകയായ കമ്പിയിൽ സ്വപ്ന ബാബുവിന് നേരെ കുമരകം ഒൻപതാം വാർഡ് ബി ജെ പി പഞ്ചായത്തംഗം പി.കെ സേതു കൈയ്യേറ്റശ്രമം നടത്തി.

അപേക്ഷയിൽ അനുബന്ധമായി വയ്ക്കേണ്ട രേഖകളെ ചൊല്ലിയാണ് പഞ്ചായത്തംഗം അക്ഷയ സെന്ററിൽ വച്ചും കുമരകം ഗ്രാമ പഞ്ചായത്ത് പരിസരത്ത് വച്ചും ഭീഷണിപ്പെടുത്തുകയും കൈയ്യിൽ കടന്ന് പിടിച്ച് കൈയ്യേറ്റം ചെയ്യുവാനും , തടഞ്ഞ് നിർത്തുവാനും ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്ത്രണ്ട് വർഷമായി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് സ്വപ്ന ബാബു . ഇയാൾ പലപ്പോഴായി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് എന്ന് പരാതിയിൽ പറയുന്നു. കോട്ടയം ജില്ലാ പൊലീസ് ചീഫിനും വനിതാ സെല്ലിലും പരാതി നൽകി.