
സ്വന്തം ലേഖകന്‍
കൊച്ചി: പൂക്കാട്ടുപടിയില്‍ സൈക്കിളുമായി വീട്ടില്‍ നിന്ന് പുറത്ത് പോയ രണ്ട് കുട്ടികളെ കാണാതായി. മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന്‍ (14), മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് മുതല്‍ കാണാതായത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്.
തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടികള്‍ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രാത്രി പത്തരയോടെ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തില്‍ ഇരുവരും സൈക്കിളില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.