video
play-sharp-fill
ഒന്‍പതാം ക്ലാസുകാരിയുടെ തൂങ്ങിമരണം; പിടിയിലായ പ്രതി പോലീസ് സ്‌റ്റേഷനില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് കയ്യും കഴുത്തും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം

ഒന്‍പതാം ക്ലാസുകാരിയുടെ തൂങ്ങിമരണം; പിടിയിലായ പ്രതി പോലീസ് സ്‌റ്റേഷനില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് കയ്യും കഴുത്തും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശബരിമുട്ടത്ത് ഒന്‍പതാംക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കൊടങ്ങാവിള സ്വദേശി ജോമോന്‍ (18) പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബ്ലെയിഡ് ഉപയോഗിച്ച് കഴുത്തും കയ്യും മുറിച്ച പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്ലെയ്ഡ് ഉപയോഗിച്ചു സ്വയം കഴുത്തിലും കൈയിലും മുറിവുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് പറഞ്ഞത്. സെല്ലിനുള്ളില്‍ പാര്‍പ്പിച്ചിരുന്ന ജോമോന് ബ്ലെയ്ഡ് എവിടെ നിന്നും ലഭിച്ചുവെന്ന കാര്യം പുറത്ത് വരേണ്ടതുണ്ട്. ജോമോന്‍ റിമാന്‍ഡിലെന്നാണ് പൊലീസിന്റെ പക്ഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് ഇയാള്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്റെ സെല്ലിനുള്ളില്‍ കഴുത്തും കൈയും മുറിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചത്.