play-sharp-fill
ജോലിയില്‍ തിരിച്ച് കയറാന്‍ എത്തിയപ്പോള്‍ കണ്ടത് തനിക്ക് പകരം നിയമിച്ചവരെ; സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സ്‌കൂള്‍ അധികൃതര്‍

ജോലിയില്‍ തിരിച്ച് കയറാന്‍ എത്തിയപ്പോള്‍ കണ്ടത് തനിക്ക് പകരം നിയമിച്ചവരെ; സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സ്‌കൂള്‍ അധികൃതര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത ശ്രീകാര്യം ചെമ്പക സ്‌കൂളിലെ ഡ്രൈവര്‍ ശ്രീകുമാറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്.


സ്‌കൂളിന് സമീപം ഓട്ടോറിക്ഷയില്‍ ഇരുന്ന് തീകൊളുത്തിയാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയവര്‍ അഗ്‌നിശമനസേനയെ വിളിച്ചു. സേനാംഗങ്ങള്‍ തീ അണച്ചെങ്കിലും ശ്രീകുമാര്‍ മരിച്ചിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി കരിയം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്ന ശ്രീകുമാറിനെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ ഡ്രൈവര്‍മാരും ആയമാരും ഉള്‍പ്പടെ 61 പേരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൊഴിലാളികള്‍ സ്‌കൂളിന് സമീപം സമരം നടത്തി വരികയായിരുന്നു. ഔട്ട്സോഴ്സിംഗ് ഏജന്‍സി വഴി ഇവര്‍ക്ക് തന്നെ ജോലി നല്‍കാമെന്ന് ചര്‍ച്ചയില്‍ സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കി. അതിന്റെ ഭാഗമായി സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാര്‍. എന്നാല്‍ തനിക്ക് പകരം മറ്റുചിലര്‍ ജോലിക്ക് കയറുന്നതാണ് സ്‌കൂളിലെത്തിയ ശ്രീകുമാര്‍ കാണുന്നത്. ജോലി നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ ശ്രീകുമാര്‍ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.

പ്രശ്നത്തില്‍ കളക്ടര്‍ ഇടപെടണമെന്നും ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.