play-sharp-fill
ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍

ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍

സ്വന്തം ലേഖകന്‍

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് കാര്‍ ലേലത്തില്‍ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡല്‍ ഫാന്റം റോള്‍സ് റോയ്സാണ് ഓക്ഷന്‍സ് വെബ്സൈറ്റില്‍ എത്തിയിരിക്കുന്നത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) കാറിന് നല്‍കിയിട്ടുള്ള വില.

2010 ലാണ് ട്രംപ് ഈ കാര്‍ സ്വന്തമാക്കിയത്. നിലവില്‍ കാര്‍ ട്രംപിന്റെ ഉടമസ്ഥതയിലല്ല. എല്ലാവിധ ആഡംബര സൗകര്യങ്ങളും അടങ്ങിയിട്ടുള്ള കാറില്‍ തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 56,700 മൈല്‍ (91,249 കിലോമീറ്റര്‍) ദൂരം കാര്‍ ഓടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രംപിന് വളരെ പ്രയപ്പെട്ട വാഹനം വാങ്ങുന്നയാള്‍ക്ക് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും കാറിനോടൊപ്പം ലഭിക്കും. ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട് കാറാണിത്, ഏറ്റവും മികച്ചത്. ബെസ്റ്റ് ഓഫ് ലക്ക് ‘ എന്ന് എഴുതി ഒപ്പിട്ട മാനുവലാണ് നല്‍കുക.-ഇതാണ് ബോബി ചെമ്മണ്ണൂര്‍ സ്വന്തമാക്കാനൊരുങ്ങുന്നത്.