video
play-sharp-fill

വീണ്ടും ഒരു ജക്കാർത്തൻ വിമാനം അപ്രത്യക്ഷമായി: വർഷങ്ങൾക്കു ശേഷം കാണാതായത് വിജയ എയർലൈൻസിന്റെ വിമാനം; വിമാനം തകർന്നതായും സൂചന

വീണ്ടും ഒരു ജക്കാർത്തൻ വിമാനം അപ്രത്യക്ഷമായി: വർഷങ്ങൾക്കു ശേഷം കാണാതായത് വിജയ എയർലൈൻസിന്റെ വിമാനം; വിമാനം തകർന്നതായും സൂചന

Spread the love

തേർഡ് ഐ ഇന്റർനാഷണൽ

ജക്കാർത്ത: വർഷങ്ങൾക്കു മുൻപ് കടലിൽ വീണു കാണാതായ, ഒരു ഇന്തോനേഷ്യൻ വിമാനത്തിന്റെ ഓർമ്മകൾ ഉണർത്തി വീണ്ടും മറ്റൊരു വിമാന ദുരന്തം കൂടി. വർഷങ്ങൾക്കു മുൻപ് കാണാതായ ആ വിമാനം എവിടെയാണ് എന്നു കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ മറ്റൊരു വിമാന ദുരന്തം കൂടി തുറിച്ചു നോക്കുന്നത്.

ജക്കാർത്തയിൽ നിന്നും പോണ്ടിയാനയിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലൈൻസിന്റെ എസ്.ജെ 182 വിമാനമാണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറന്നുയർന്ന് പതിനായിരം അടി മുകളിലെത്തി മിനിട്ടുകൾക്ക് ഉള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിമാനത്തിൽ 56 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി.വിമാനത്തിനായി തിരച്ചിൽ ഊർജിതമാക്കിയതായും ഇന്തോനേഷ്യൻ സർക്കാർ അറിയിച്ചു.

‘കാണാതായ വിമാനത്തിനായുള്ള അന്വേഷണത്തിലാണ്. ദേശീയ രക്ഷാപ്രവർത്തന ഏജൻസി, ദേശീയ ഗതാഗത സുരക്ഷാ സമിതി എന്നിവരുടെ ഏകോപനത്തിലാണ് തിരച്ചിൽ നടക്കുന്നത്.’ ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയ വക്താവ് അദിത ഐരാവതി പ്രസ്താവനയിൽ പറഞ്ഞു.

ഇതിനിടെ, ഇന്തോനീഷ്യയിലെ ജക്കാർത്തയിൽ നിന്ന് പുറപ്പെട്ട് കാണാതായ വിമാനം തകർന്നതായി സ്ഥിരീകരണവും പുറത്തു വന്നതായി വിവരമുണ്ട്. കടലിലാണ് തകർന്നു വീണതെന്നു അവശിഷ്ടങ്ങൾ കണ്ടെത്തിയതായും പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഏഴ് കുട്ടികൾ ഉൾപ്പെടെ അൻപതോളം യാത്രക്കാരുണ്ടായിരുന്നു. ശ്രീവിജയ എയറിന്റെ എസ്.ജെ.182 ബോയിങ് വിമാനമാണ് തകർന്നത്. ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് നാലുമിനിറ്റിനുളളിലാണ് വിമാനവുമായുളള റഡാർ ബന്ധം നഷ്ടമായത്. വെസ്റ്റ് കളിമന്ദാൻ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം.
10,000ലേറെ അടി ഉയരത്തിൽ വച്ചാണു ബോയിങ് 737500 കാണാതായതെന്നു ഫ്‌ലൈറ്റ്‌റഡാർ 24 ട്വിറ്ററിൽ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏതാനു മിനുറ്റുകൾക്കുള്ളിലാണു സംഭവം. 27 വർഷം പഴക്കമുള്ള വിമാനമാണിത്.