play-sharp-fill
ജോസ് കെ.മാണി എം.പി സ്ഥാനം രാജിവെച്ചു ; ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി

ജോസ് കെ.മാണി എം.പി സ്ഥാനം രാജിവെച്ചു ; ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി

സ്വന്തം ലേഖകൻ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി ജോസ് കെ. മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. രാജ്യസഭ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി.

ഇത്തവണ നിയമസഭാ പാലാ സീറ്റിൽ നിന്ന് മൽസരിക്കുന്നതിന് മുന്നോടിയായാണ് രാജി പ്രഖ്യാപനമെന്ന് റിപ്പോർട്ട്. അതേസമയം, കടുത്തുരുത്തിയിൽ ജോസ് മൽസരിക്കണമെന്ന ആവശ്യം പാർട്ടി പ്രവർത്തകർ മുന്നോട്ടുവെച്ചിട്ടുണ്ട്. ജോസ് കെ. മാണിയുടെ രാജിയോടെ ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് തന്നെ എൽ.ഡി.എഫ് നൽകുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുജറാത്തിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പിനൊപ്പം ഈ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.
2018 ജൂണിലാണ് യു.ഡി.എഫിന്റെ രാജ്യസഭ അംഗമായി ജോസ് തെരഞ്ഞെടുക്കപ്പെട്ടത്. ബാർ കോഴ കേസിൽ യു.ഡി.എഫുമായി തെറ്റിയ കെ.എം. മാണിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരള കോൺഗ്രസിന് ഐക്യജനാധിപത്യ മുന്നണി രാജ്യസഭാ സീറ്റ് നൽകിയത്.