പാമ്പിനെ കണ്ടാൽ ഉപദ്രവിക്കണ്ട, ആപ്പിൽ അറിയിച്ചാൽ മതി….! ഗൂഗിളിന്റെ സഹായത്തോടെ അംഗീകൃത പാമ്പുപിടുത്തക്കാർ നിങ്ങളുടെ അരികിലെത്തും ; പാമ്പിനെ പിടികൂടാൻ സർപ്പ ആപ്പ് റെഡി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാമ്പുകളിൽ നിന്നും സുരക്ഷയൊരുക്കാനുമായി ജനവാസകേന്ദ്രത്തിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിലെത്തിക്കാനും വനംവകുപ്പിന്റെ ‘സർപ്പ’ ആപ്പ് (സ്‌നേക്ക് അവയർനെസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ) റെഡി. പൊതുജനങ്ങൾ പാമ്പു
കളെ കണ്ടത് ഈ ആപ്പിൽ രേഖപ്പെടുത്തിയാൽ മതിയാകും. അപ്പോൾ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും അംഗീകൃത പാമ്പുപിടുത്ത സന്നദ്ധപ്രവർത്തകർക്കും സന്ദേശമെത്തും.
പിന്നാലെ പാമ്പുപിടിത്തക്കാരൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ എത്തിയ്ക്കുകയും ചെയ്യും. ഇതിന് പുറമെ സന്നദ്ധപ്രവർത്തകരുടെ രക്ഷാപ്രവർത്തനം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും സർപ്പ ആപ്പിൽ സംവിധാനം ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ അടിയന്തരസാഹചര്യങ്ങളിൽ വനവകുപ്പ് അധികൃതരെ ബന്ധപ്പെടേണ്ട നമ്പറുകൾ, പാമ്പുകടിയേറ്റാൽ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ ഫോൺ നമ്പർ, പരിശീലനം ലഭിച്ച പാമ്പുപിടുത്ത പ്രവർത്തകരുടെവിവരങ്ങൾ, അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയും ആപ്പിൽ ലഭ്യമാണ്.
പാമ്ബുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായാണ് വനംവകുപ്പ് പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. അടുത്തിടെ വനപാലകർക്കും പൊതുജനങ്ങൾക്കും പാമ്ബുപിടിത്തത്തിൽ വനംവകുപ്പ് പരിശീലനം നൽകിയിരുന്നു. പരിശീലനം ലഭിച്ചവർക്ക് പാമ്ബിനെ പിടിക്കുന്നതിനുള്ള അനുമതിയും വകുപ്പ് നൽകിയിട്ടുണ്ട്.
പാമ്പിനെ പിടിക്കുന്നതിന് പൊതുജനങ്ങൾ പണമൊന്നും നൽകേണ്ടതില്ല. പ്ലേസ്റ്റോറിൽനിന്ന് ‘സർപ്പ’ എന്ന ആപ്പ് ആർക്കും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൊതയിടങ്ങളിൽ കാണുന്ന പാമ്പുകളിൽ ഭൂരിഭാഗത്തെയും കൊല്ലുന്നതോടെ പലയിനം പാമ്പുകളും നാശത്തിന്റെ വക്കിലാണ്. ഇവയെല്ലാം കണക്കിലെടുത്താണ് വനംവകുപ്പിന്റെ നടപടി.