video
play-sharp-fill
സ്വകാര്യ വാഹനത്തിൽ സുഹൃത്തുക്കളെയും കുടുംബക്കാരെയും കയറ്റുന്നത് തെറ്റാകുന്നത് എപ്പോൾ ?

സ്വകാര്യ വാഹനത്തിൽ സുഹൃത്തുക്കളെയും കുടുംബക്കാരെയും കയറ്റുന്നത് തെറ്റാകുന്നത് എപ്പോൾ ?

സ്വന്തം ലേഖകൻ

കോട്ടയം : സ്വകാര്യ വാഹനത്തിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും കയറ്റുന്നത് കുറ്റകരമാണോ?
സ്വകാര്യ വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് തന്നെ. നമ്മുടെ ബന്ധുക്കളെ , സുഹൃത്തുകളെ, റോഡിൽ ലിഫ്റ്റ് ചോദിച്ചവരെ കയറ്റുന്നതിൽ തെറ്റില്ല.

പക്ഷെ ലാഭലാക്കോടെ ദിവസ , മാസ , കിലോമീറ്റർ നിരക്കിൽ വാടകക്ക് കൊടുക്കുന്നത് തെറ്റുതന്നെ. സ്വയം ഓടിക്കാൻ സ്വാകാര്യ ബോർഡ് ഉള്ള വാഹനം വാടകക്ക് വാങ്ങുന്നവർ സാധാരണയായി പൊങ്ങച്ചം കാണിക്കാൻ, ഡ്രൈവറെ കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യങ്ങൾക്ക് അല്ലെങ്കിൽ മറ്റു നിയമവിരുധ കാര്യങ്ങൾക്കു ആണ് വാഹനം സാധാരണയായി ഉപയോഗിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ടാക്സി വാഹനത്തേക്കാൾ കുറഞ്ഞ ചിലവിൽ ഇവ ലഭിക്കും. അന്യ സംസ്ഥാനത്തേക്ക് പോകാൻ സ്‌പെഷ്യൽ പേർമിറ്റും ടാക്‌സും വേണ്ട . ഇൻഷുറൻസ് ചിലവ് കുറവ് , അതു മൂലം യാത്രക്കാർക്ക് കവറേജ് കിട്ടില്ല. ട്രാൻസ്പർട് വാഹനങ്ങൾക്ക് വർഷവും ഉള്ള ടെസ്റ്റ്, പെര്മിറ്, വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം, പാനിക്ക് ബട്ടൻ, സ്പീഡ് ലിമിറ്റിങ്ങ് ഡിവൈസ് എന്നിവയും വേണ്ട.

ഡ്രൈവർക്ക് ക്ഷേമനിധിയും വേണ്ട അതിന്റെ ആനുകൂല്യവും കിട്ടില്ല. ചെറിയ ഒരു ലാഭത്തിനു വേണ്ടി സുരക്ഷയും ഇൻഷുറൻസ് കാവറെജ് ഉം ഇല്ലാത്ത ടാക്‌സി കാരുടെ വയറ്റത്തടിക്കുന്ന കള്ള ടാക്‌സി ഡ്രൈവറും , ഉടമയും, യാത്രക്കാരനും പറയും സുഹൃത്താണ്, ബന്ധുവാണ്, പെട്രോൾ അടിക്കും, ഡ്രൈവർക്ക് ബത്ത കൊടുക്കും എന്നൊക്കെ.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കും പോലീസിനും ഇത് ഒരു വലിയ തലവേദന തന്നെ. വാടകക്ക് എടുത്തു മറിച്ചു വിൽക്കുന്ന കേസുകൾ എത്ര അധികം. മോട്ടോർ വാഹന നിയമപ്രകാരം സ്വകര്യ വാഹനം വാടകക്ക് നല്കുന്നത് വാഹനത്തിൻറെ രജിസ്‌ട്രേഷൻ റദ്ദു ചെയ്യാവുന്ന കുറ്റമാണ്.