പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അഭിനന്ദിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും അഭിനന്ദിച്ചു. പനച്ചിക്കാട് കാർഷിക വികസന ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഇരുവരെയും അഭിനന്ദിച്ചത്. ബാങ്ക് ഭരണ സമിതി അംഗങ്ങളാണ്
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമ്മനും, വൈസ് പ്രസിഡണ്ട് റോയി മാത്യൂവും. ഇരുവരെയും ഷോൾ അണിയിച്ചാണ് അഭിനനന്ദിച്ചത്. പഞ്ചായത്തിലെ
നിയുക്തസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ
പ്രിയ മധുസൂധനനെയും യോഗത്തിൽ ആനുമോദിച്ചു.
ബാങ്ക് പ്രസിഡണ്ട് അഡ്വ ജോണി ജോസഫ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
Third Eye News Live
0