
കോവിഡ് പോസിറ്റീവ് ആയവരുടെ വീടുകൾ ഡി.വൈ.എഫ്.ഐ കൂരോപ്പട മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ശുദ്ധീകരിച്ചു.
തേർഡ് ഐ ബ്യുറോ
കൂരോപ്പട : കോവിഡ് പോസിറ്റീവ് ആയവരുടെ വീടുകൾ ഡി.വൈ.എഫ്.ഐ കൂരോപ്പട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുദ്ധീകരിച്ചു.
കൂരോപ്പട ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ വീടുകളിലും, നാലാം വാർഡിലെ വീട്ടിലുമാണ് കോവിഡ് രോഗികൾ ഉണ്ടായിരുന്നത് ഇതേ തുടർന്നാണ് ഡി.വൈ.എഫ്.ഐ കൂരോപ്പട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകൾ ശുദ്ധികരിച്ചത്.മേഖല കമ്മറ്റി പ്രസിഡന്റ് അജയ് നാഥ് , മേഖല കമ്മിറ്റി അംഗങ്ങളായ നിധീഷ്‌മോൻ, വിഷ്‌ണു വിജയൻ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി. വാർഡ് മെമ്പർമാരായ ഷീലാ മാത്യു, രാജി നിധീഷ്‌മോൻ എന്നിവരുടെ സഹായത്തോടെയാണ് ശുദ്ധീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇതിന് മുൻപും ഡിവൈഎഫ്ഐ മാത്രകപരമായ ഇടപെടലുകൾ നടത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0