കഞ്ചാവ് ചെടി നട്ടുവളർത്തി ; ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കിലിട്ട യുവാവ് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: കഞ്ചാവ് ചെടി നട്ടു വളർത്തി ഫോട്ടോ ഫെയ്‌സ്ബുക്കിലിട്ട യുവാവ് പൊലീസ് പിടിയിൽ.കഞ്ചാവ് ചെടി വളർത്തിയ പശ്ചിമ ബംഗാൾ സ്വദേശി ചന്തൻ ബയ്യയാണ് ഇപ്പോൾ മലപ്പുറം എടവണ്ണയിൽ അറസ്റ്റിലായത്.

കഞ്ചാവ് ചെടി വളർത്തി ഇതിന്റെ ചിത്രം ഫെയ്‌സ്ബുക്കിൽ അപ്‌ലോഡ് ചെയ്തത് ശ്രദ്ധയിൽപ്പെട്ട കെട്ടിട ഉടമയാണ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. എടവണ്ണ വിപി ലോഡ്ജിൽ താമസിക്കുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയാണ് ചന്തൻ ബയ്യ. ചിത്രം കണ്ടു സംശയം തോന്നിയ ബിൽഡിംഗ് ഉടമകൾ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് ചെടി കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് എടവണ്ണ പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.