സ്വന്തം ലേഖകന്‍
കോട്ടയം: മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് പടുത അഴിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടയം പള്ളം പന്നിമറ്റം നെടുമ്പറമ്പില്‍ വി കെ സജീവ് (54) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സജീവിന്റെ ഭാര്യ ലീലാമ്മയെ കാലിന് സാരമായ പരിക്കേറ്റ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളാത്തുരുത്തി ഒന്നാം പാലത്തിനു സമീപത്തായിരുന്നു അപകടം. ആക്രിസാധനങ്ങളുമായി മുന്‍പില്‍ പോയ മിനിലോറിയിലിട്ടിരുന്ന പടുത പറന്ന് ഓട്ടോയുടെ മുകളില്‍ വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിരേ വന്ന ടോറസ്ടിപ്പര്‍ ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയുടെ അടിയിലേക്കു കയറിപ്പോയ ഓട്ടോറിക്ഷയില്‍ നിന്നും നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഓട്ടോ പൂര്‍ണമായും തകര്‍ന്നു.