
സ്വന്തം ലേഖകൻ
കോട്ടയം: സെൻട്രൽ ലയൺസ് ക്ലബ്ബിൻ്റെ ഡി ജി വിസിറ്റും, ക്രിസ്ത്മസ്, ന്യൂഈയർ ആഘോഷങ്ങളും ഫാമിലി മീറ്റിംഗും പ്രിൻസ് സ്കറിയായുടെ വസതിയിൽ നടത്തി. ക്ലബ്ബ് പ്രസിഡൻ്റ് ലയൺസുനിൽ ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക് ചെയർപേഴ്സൺ ഷാജിലാൽ, സ്വാഗതം പറഞ്ഞു. ജിഷാ സന്തോഷ് ,ഫ്ലാഗ് സല്യൂട്ടേഷൻ നടത്തി. പരിപാടിയിൽ, ഡിസ്ട്രിക് ഗവർണ്ണർ ഡോ. സി.പി ജയകുമാർ ക്രിസ്ത്മസ്സ് സന്ദേശം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളുടെ ക്രിസ്മസ് ഗാനങ്ങളും, ലയൺസ് കുടുംബാഗംങ്ങളുടെ സംഗമവും നടത്തി. ഡി.ജി പ്രിൻസ് സ്കറിയ സന്ദശം നൽകി. റീജണൽ ചെയർമാൻ സുനിൽകുമാർ,സന്തോഷ് ഗോപി., സോൺ ചെയർമാൻ, ടി.എം .ബിനോയ്, ഡിസ്ട്രിക്ട പി.ആർ.ഒ ജേക്കബ്ബ്, പണിക്കർ, ബിനോയ് വർഗീസ്സ്, ട്രഷറാർ തോമസ് ഫിലിപ്പ്, ഡോ.അനുകേശ്, ബിനു കോയിക്കൽ, ഡോ.അരുൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.
വിഘ്നേഷ് കോയിക്കലിൻ്റെ സംഗീതവും, കുടുംബ സംഗമത്തിന്, മിഴിവേറ്റി. ക്ലബ്ബ് സെക്രട്ടറി, മനോജ് കൂട്ടിക്കൽ നന്ദി പറഞ്ഞു.