video
play-sharp-fill

കവി അനിൽ പനച്ചൂരാൻ അന്തരിച്ചു ; മരണം സംഭവിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

കവി അനിൽ പനച്ചൂരാൻ അന്തരിച്ചു ; മരണം സംഭവിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പ്രശസ്ത കവി അനിൽ പനച്ചൂരാൻ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറബിക്കഥ എന്ന സിനിമയിലെ ചോര വീണ മണ്ണിൽ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. അനാഥൻ, വലയിൽ വീണ കിളികൾ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ എന്നിവയാണ് പ്രശസ്തകവിതകൾ.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കാണാപ്പുറം നകുലൻ എഴുതി അനിൽ പനച്ചൂരാൻ പാടിയ കണ്ണീർക്കനലുകൾ എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ആലപ്പുഴ ജില്ലയിൽ കായം‌കുളത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു ദ്രൗപദി ദമ്പതികളുടെ മകനാണ്.

ബാല്യകാലം മുംബൈയിലായിരുന്നു. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവയിലൂടെ പഠനം. എം.എ. (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരിക്കുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അക്ഷേത്രിയുടെ ആത്മഗീതം, വലയില്‍ വീണ കിളികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കവിതാസമാഹാരങ്ങള്‍.

ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾ

അറബിക്കഥ (2007)
കഥ പറയുമ്പോൾ (2007)
മാടമ്പി (2008)
സൈക്കിൾ (2008)
നസ്രാണി (2008)
ക്രേസി ഗോപാലൻ (2008)
മിന്നാമിന്നിക്കൂട്ടം (2008)
കലണ്ടർ (2009)
ഭ്രമരം (2009)
പരുന്ത്
ഷേക്സ്പിയർ എം.എ. മലയാളം
ഭഗവാൻ
ഡാഡികൂൾ
ഡ്യുപ്ലിക്കേറ്റ്
കപ്പലുമുതലാളി
ലൗഡ്‌സ്പീക്കർ
മകന്റെ അച്ചൻ
പാസഞ്ചർ
മലയാളി
സമയം
സ്വന്തം ലേഖകൻ
വിന്റർ
ബോഡിഗാർഡ്
ചേകവർ
നല്ലവൻ
ഒരിടത്തൊരു പോസ്റ്റ്മാൻ
ഒരു സ്മോൾ ഫാമിലി
പയ്യൻസ്
പെൺപട്ടാളം
റിങ് ടോൺ
അർജുനൻ സാക്ഷി
ചൈനാ ടൗൺ
സിറ്റി ഓഫ് ഗോഡ്
മാണിക്യക്കല്ല്
നോട്ട് ഔട്ട്
സീനിയേഴ്സ്

പ്രധാന കവിതകൾ

വലയിൽ വീണ കിളികൾ
അനാഥൻ
പ്രണയകാലം
ഒരു മഴ പെയ്തെങ്കിൽ
കണ്ണീർക്കനലുകൾ

പുരസ്കാരങ്ങൾ
കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം[4]