സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകകന്‍ എസ്.വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ വസന്തകകുമാരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
സിസിടിവി ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 അനുസരിച്ച്, കൊലപാതക കേസായിട്ടാണ് പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പക്ഷേ, ഇപ്പോള്‍ ഐപിസിയിലെ സെക്ഷന്‍ 302 മാറ്റി പകരം അപകട കേസായ സെക്ഷന്‍ 304 ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മകന് വര്‍ഷങ്ങളായി വിവിധ കോണുകളില്‍ നിന്ന് ഗുരുതരമായ ഭീഷണി ഉണ്ടായിരുന്നു. മന്ത്രിമാരേയും ഭരണകക്ഷിയെയും വിമര്‍ശിച്ചതിനാല്‍ രാഷ്ട്രീയ ഗുണ്ടകള്‍ ഉള്‍പ്പെടെ നിരവധി കോണുകളില്‍ ജീവന്‍ കളയുമെന്നുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈ ഭീഷണികളെക്കുറിച്ച് അന്വേഷിക്കാന്‍ കേരള പോലീസ് ശ്രമിക്കുന്നില്ല. കേരള സര്‍ക്കാരിനോടും കേരള പോലീസിനോടും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. അതിനാല്‍ പ്രദീപിന്റെ മരണം സിബിഐക്ക് കൈമാറാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം’. ഇതാണ് പ്രദീപിന്റെ അമ്മയുടെ പരാതി.