play-sharp-fill
കോട്ടയം ജില്ലയില്‍ 540 പുതിയ കോവിഡ് രോഗികൾ : 527 പേർക്കും സമ്പർക്ക രോഗം

കോട്ടയം ജില്ലയില്‍ 540 പുതിയ കോവിഡ് രോഗികൾ : 527 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 540 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 527 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. നാല് ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 13 പേർ രോഗബാധിതരായി. പുതിയതായി 4693 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 238 പുരുഷന്‍മാരും 227 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

893 പേർ രോഗമുക്തരായി. 6492 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 52209 പേര്‍ കോവിഡ് ബാധിതരായി. 45520 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12846 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -77

ഏറ്റുമാനൂർ – 44

ചങ്ങനാശേരി – 24

പുതുപ്പള്ളി, മണർകാട് -23

എരുമേലി, കാണക്കാരി – 15

അതിരമ്പുഴ, വാകത്താനം-13

കുമരകം, മാടപ്പള്ളി – 12

പനച്ചിക്കാട്, ആർപ്പൂക്കര, കങ്ങഴ, മൂന്നിലവ്, – 10

കുറിച്ചി, മീനടം, പാമ്പാടി, മീനച്ചിൽ, മുത്തോലി – 9

തീക്കോയി, കാഞ്ഞിരപ്പള്ളി, പാലാ, അകലക്കുന്നം – 8

കടുത്തുരുത്തി, മണിമല, വൈക്കം, അയർക്കുന്നം, പാറത്തോട് – 7

മുണ്ടക്കയം, മാഞ്ഞൂർ-6

നെടുംകുന്നം, കറുകച്ചാൽ, വെളിയന്നൂർ, കരൂർ, കൂരോപ്പട – 5

തലയോലപ്പറമ്പ്, വാഴപ്പള്ളി, കടനാട്, പായിപ്പാട്, ചിറക്കടവ്, തലയാഴം – 4

കല്ലറ, വിജയപുരം, വെള്ളൂർ, നീണ്ടൂർ, വെച്ചൂർ, തിടനാട്, കുറവിലങ്ങാട്, പള്ളിക്കത്തോട്, കോരുത്തോട് – 3

ഈരാറ്റുപേട്ട, വാഴൂർ, എലിക്കുളം, തിരുവാർപ്പ്, തലപ്പലം, മുളക്കുളം, കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, രാമപുരം, ഭരണങ്ങാനം – 2

മറവന്തുരുത്ത്, ചെമ്പ്, ഉഴവൂർ, മേലുകാവ്, കടപ്ലാമറ്റം, ടി.വി പുരം, കൊഴുവനാൽ, അയ്മനം, കൂട്ടിക്കൽ – 1